• HOME
  • »
  • NEWS
  • »
  • film
  • »
  • Har Ghar Tiranga | ഹര്‍ ഘര്‍ തിരംഗ ഏറ്റെടുത്ത് മമ്മൂട്ടി; വീട്ടിൽ ദേശീയ പതാക ഉയർത്തി

Har Ghar Tiranga | ഹര്‍ ഘര്‍ തിരംഗ ഏറ്റെടുത്ത് മമ്മൂട്ടി; വീട്ടിൽ ദേശീയ പതാക ഉയർത്തി

ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് പതാക ഉയർത്തിയത്.

  • Last Updated :
  • Share this:
    കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്‌റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗയിൽ ഭാഗമായി നടൻ മമ്മൂട്ടി. കൊച്ചിയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് പതാക ഉയർത്തിയത്.

    നേരത്തെ മോഹൻലാലും വീട്ടിൽ ദേശീയ പതാക ഉയർത്തി 'ഹർ ഘർ തിരംഗ'യുടെ ഭാഗമായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.


    ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന് മുന്നോടിയായി ജനങ്ങളെ സ്വന്തം വീടുകളിൽ രാത്രിയും പകലും ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കുന്നതിനായി ഫ്ളാ​ഗ് കോഡിൽ സർക്കാർ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഹർ ഘർ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

    കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും ധനമന്ത്രി കെ എൻ ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയർത്തി.
    Published by:Jayesh Krishnan
    First published: