കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് കണാരൻ (Hareesh Kanaran) ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഉല്ലാസപൂത്തിരികൾ. കോമഡി എന്റർടെയ്‌നർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ ബിജോയ് ജോസഫാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ, വി.കെ. പ്രകാശ്, ജോസ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന വ്യക്തിയാണ് ബിജോയ് ജോസഫ്.
ജെമിനി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലൂടെ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
മനോജ് പിള്ള ചായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.പോൾ വർഗീസ് തിരക്കഥയും, അബി സാൽവിൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ജമിനി സ്റ്റുഡിയോസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, സൗബിൻ ഷാഹിർ, അജു വർഗീസ്, സലിം കുമാർ, ജാഫർ ഇടുക്കി, ധർമജൻ ബോൾഗാട്ടി, നിർമൽ പാലാഴി, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബിജു തോരണതേൽ, കോ പ്രൊഡ്യൂസർ -ഷീന ജോൺ & സന്ധ്യ ഹരീഷ്, ആർട്ട് ഡയറക്ഷൻ-ത്യാഗു,കോസ്റ്റും - ലിജി പ്രേമൻ, മേക്കപ്പ് - ഹസൻ വണ്ടൂർ, ഗാനരചന - ബി കെ ഹരി നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി, സൗണ്ട് മിക്സിങ് - അജിത് എ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ഷിബു രവീന്ദ്രൻ, അഡീഷനൽ റൈറ്റിംഗ് -നിഖിൽ ശിവ,സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപടി, അസോസിയേറ്റ് ഡയറക്ടർ - നിയാസ് മുഹമ്മദ്,ഡിസൈൻ - റോസ് മേരി ലിലു, മാർക്കറ്റിംഗ് & മീഡിയ മാനേജ്മെന്റ് - എന്റർടൈൻമെന്റ് കോർണർ.
വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.