നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ക്യാഷ് അവാര്‍ഡ് ഇല്ല; സോപ്പുപ്പെട്ടി വാങ്ങാനായി ഇരിക്കാന്‍ വയ്യാ'; പുരസ്‌കാരം നിഷേധിച്ച് ഹരീഷ് പേരടി

    'ക്യാഷ് അവാര്‍ഡ് ഇല്ല; സോപ്പുപ്പെട്ടി വാങ്ങാനായി ഇരിക്കാന്‍ വയ്യാ'; പുരസ്‌കാരം നിഷേധിച്ച് ഹരീഷ് പേരടി

    ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങള്‍ അറിയണമെന്ന് തോന്നി

    • Share this:
      കൊച്ചി: ചലചിത്ര അവാര്‍ഡ് നിഷോധിച്ച് നടനാണ് ഹരീഷ് പേരടി(Hareesh Peradi) തെല്ലുങ്കിലെ(Telugu) സന്തോഷം മാഗസിനും സുമന്‍ ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡാണ് അദ്ദേഹം നിഷോധിച്ചിരിക്കുന്നത്.

      മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തെരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ച് മുന്‍പ് അറിഞ്ഞിരുന്നു. ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പ് പെട്ടി മാത്രം വാങ്ങാനായി മണിക്കൂറുകളോളം ഇരിക്കാന്‍ വയ്യ എന്ന് അവരെ അറിയിക്കുകയും ചെയ്തു എന്ന് ഹരീഷ് പേരടി പറഞ്ഞു.

      ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു. ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങള്‍ അറിയണമെന്ന് തോന്നി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

      ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

      ജനാധിപന്‍ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ചമുമ്പ് ഒരു ദൂതന്‍ വഴി എന്നെ അറിയിച്ചിരുന്നു.

      ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസാരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ ദൂതനെയും അറിയിച്ചു.അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും. ആശംസകള്‍.

      ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു...ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങള്‍ അറിയണമെന്ന് തോന്നി.


      അതുകൊണ്ട് മാത്രം.എന്തായാലും കൃത്യമായി ശമ്പളം തന്ന നിര്‍മ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തന്‍സീര്‍ മുഹമ്മദിനും മലയാളികള്‍ക്ക് തോന്നാത്ത തോന്നല്‍ ഉണ്ടായ സുമന്‍ ടിവിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

      Kurup | തിയേറ്ററിന്റെ വ്യാജ പേരിൽ 'കുറുപ്പ്' സിനിമയ്ക്ക് ഡീഗ്രേഡിങ്; പ്രതികരണവുമായി തിയേറ്റർ ഉടമ

      ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പിന്' (Kurup movie) സിനിമ തിയേറ്ററിന്റെ പേരിൽ വ്യാജ ഡീഗ്രേഡിങ്. തൃശൂർ ഗിരിജ തിയേറ്ററിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പേജുകൾ നിർമ്മിച്ചാണ് സിനിമയ്‌ക്കെതിരെ കുപ്രചരണം നടത്തുന്നത്. ഒട്ടേറെപ്പേർ തിയേറ്ററിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റുകൾ സഹിതം കമന്റ് ചെയ്ത ശേഷം ഉടമ മറുപടി പോസ്റ്റുമായി രംഗത്തു വരികയായിരുന്നു.

      ദുൽഖർ സൽമാന്റെ വെഫെറർ ഫിലൻസും ചേർന്ന് നിർമ്മിച്ച ചിത്രമാണ് 'കുറുപ്പ്'. ഈ കമ്പനിയുടെ നിസഹകരണം മൂലം ഷോ നിർത്തി വയ്ക്കുന്നു, പടം ശരാശരിയാണ് തുടങ്ങിയ നിലയിലാണ് പ്രചാരണം. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് തിയേറ്ററിന്റെ ഭാഗത്തു നിന്നും വിശദീകരണം.

      "ഞങ്ങളുടെ തിയേറ്റർ പേജിന്റെ പേരും വെച്ച് കുറുപ്പ് എന്ന സിനിമ ഡീഗ്രേഡ് ചെയ്യുവാനും, ഇത്തരം വ്യാജ പ്രചരണം ഞങ്ങൾക്കെതിരെ നടത്തുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വ്യാജ പ്രചരണം വിശ്വസിക്കരുത്, പ്രിയപ്പെട്ട മമ്മൂക്കയുടെയും, dq വിന്റെ ഫാൻസും പ്രേക്ഷകരും. ഞങ്ങൾക്ക് wayfarer കമ്പനിയുമായി യാതൊരു പ്രശ്നവുമില്ല. ഒരാഴ്ച ധാരണയിൽ ഞങ്ങൾക്ക് പടം നൽകിയതിൽ പോലും wayfarer കമ്പനിയോട് നന്ദി അറിയിച്ച ഞങ്ങളെ ക്കുറിച്ചാണ് ഇത്തരം വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നത്. വ്യാജ വാർത്തകൾ വിശ്വസിക്കരുത്. കുറുപ്പ് മെഗാഹിറ്റ്‌ ലേക്ക് നീങ്ങുക ആണ്. അതിൽ അസൂയ പെടുന്നവരും ഞങ്ങളോട് വിരോധം ഉള്ളവരും പ്രചരിപ്പിച്ചതാണ് ഇത്തരം വാർത്ത," തിയേറ്റർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

      തിയേറ്ററിനെ ലക്‌ഷ്യം വച്ച് മുൻപും വ്യാജ പ്രചരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉടമ പറയുന്നു.

      ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിർമ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം.

      പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

      മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
      Published by:Jayashankar AV
      First published:
      )}