• HOME
  • »
  • NEWS
  • »
  • film
  • »
  • Hareesh Peradi | 'വനിതാ മതില്‍ വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം; WCCയ്ക്ക് മിണ്ടാട്ടമില്ല'; ഹരീഷ് പേരടി

Hareesh Peradi | 'വനിതാ മതില്‍ വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം; WCCയ്ക്ക് മിണ്ടാട്ടമില്ല'; ഹരീഷ് പേരടി

അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇത് പറഞ്ഞതെങ്കില്‍ ഡബ്ല്യൂ.സി.സി ചാടിക്കടിച്ചേനേ

  • Share this:
    'ഒരുത്തീ' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഹരീഷ് പേരടി. മീടു ആരോപണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം കൊടുത്ത മറുപടിയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് ഹരീഷ് രംഗത്തെത്തിയത്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഇതിനെതിരേ പ്രതികരിക്കാത്തതിനെയും നടന്‍ ചോദ്യം ചെയ്തു.

    അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇത് പറഞ്ഞതെങ്കില്‍ ഡബ്ല്യൂ.സി.സി ചാടിക്കടിച്ചേനേയെന്നും എന്നാല്‍ വിനായകന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ലെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടൊയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    Also Read-Vinayakan| 'എല്ലാ സ്ത്രീകളോടും ഞാന്‍ സെക്‌സ് ചോദിച്ചുവാങ്ങുകയായിരുന്നു; ഫാൻസുകാർ പൊട്ടൻമാർ': വിനായകൻ

    ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

    ഒരുത്തന്‍...അവന് Sex ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും...അത് അവന്‍ ഇനിയും ആവര്‍ത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാന്‍ താത്പര്യം തോന്നി ഒരുത്തന്‍ ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണ്ണലിസ്റ്റ്) ആ വിഡ്ഡികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു.

    ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പോലീസുമില്ല...അടുത്ത വനിതാ മതില്‍ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം...ജയ് വിനായക സെക്‌സാന്ദ ബാഭ.
    Published by:Jayesh Krishnan
    First published: