നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'കൊഴിഞ്ഞുപോക്കിന്‌ തടയിടാൻ പറ്റുന്ന നിലപാട് ;കാലം കാത്തിരുന്ന നേതാവ്'; വി ഡി സതീശനെ പ്രശംസിച്ച് ഹരീഷ് പേരടി

  'കൊഴിഞ്ഞുപോക്കിന്‌ തടയിടാൻ പറ്റുന്ന നിലപാട് ;കാലം കാത്തിരുന്ന നേതാവ്'; വി ഡി സതീശനെ പ്രശംസിച്ച് ഹരീഷ് പേരടി

  ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായുള്ള വിവാദങ്ങളെ കുറിച്ചാണ് താരത്തിന്റെ പ്രതികരണം

  • Share this:
   പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രശംസിച്ച് സിനിമ താരം ഹരീഷ് പേരടി. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് കാലം കാത്തിരുന്ന നേതാവ് തന്നെയാണ് വി.ഡി സതീശനെന്നാണ് ഹരീഷ് പേരടി പറഞ്ഞത്.

   ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായുള്ള വിവാദങ്ങളെ കുറിച്ചാണ് താരത്തിന്റെ പ്രതികരണം. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ ആണെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

   പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

   V.D. സതിശന്റെ വാർത്താ സമ്മേളനം കണ്ടു...കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ്...കൊഴിഞ്ഞ് പോക്കിന് തടയിടാൻ പറ്റുന്ന നിലപാടുകൾ ഉണ്ട്...പ്രതീക്ഷയുള്ള നേതാവാണ് ...സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്?..   ജനങ്ങൾ അറിയാത്ത കോട്ടക്കുള്ളിൽ നടക്കുന്ന രാജാക്കൻമാരുടെ കിട മത്സരത്തേക്കാൾ ജനങ്ങൾക്കിടയിൽ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തിൽ ഇടമുണ്ട്...രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണെമെങ്കിൽ കോൺഗ്രസ്സ് നിലനിന്നേ പറ്റു...   Also read - കെ.സി.വേണുഗോപാലിനെ വിമർശിച്ച KPCC ജനറൽ സെക്രട്ടറി പിഎസ് പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കി

   തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വാർത്താ കുറിപ്പിലുടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും ആരോപണങ്ങള്‍ ആവർത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

   ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.

   ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു.

   കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പിഎസ് പ്രശാന്ത്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കിയത് അനീതിയെന്നു പ്രശാന്ത് ആരോപിച്ചിരുന്നു.
   Published by:Karthika M
   First published: