നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ആഷിക്കിനെയും കൊണ്ടേ പോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ....ചുമ്മാ...'

  'ആഷിക്കിനെയും കൊണ്ടേ പോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ....ചുമ്മാ...'

  ചെക്കിന്‍റെ ഡേറ്റ് ഇത്രയും നീണ്ടു പോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകൂടിയ ഏതെങ്കിലും വൈറസ് ആകാനേ സാധ്യതയുള്ളൂവെന്നും ഹരീഷ് പറഞ്ഞു.

  • News18
  • Last Updated :
  • Share this:
   കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ആഷിഖ് അബു അങ്ങനെ ചെയ്തുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. പണത്തിന്‍റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്‍റെ കൂടെ വർക്ക് ചെയ്ത എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ഹരീഷ് പേരടി പറഞ്ഞു.

   ചെക്കിന്‍റെ ഡേറ്റ് ഇത്രയും നീണ്ടു പോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകൂടിയ ഏതെങ്കിലും വൈറസ് ആകാനേ സാധ്യതയുള്ളൂവെന്നും ഹരീഷ് പറഞ്ഞു. സംഗീതനിശ നടന്ന് കഴിഞ്ഞ് മൂന്ന് മാസമായിട്ടും ദുരിതാശ്വാസം നിധിയിലേക്ക് പണം കൈമാറാത്തത് ആയിരുന്നു വിവാദമായത്. സംഭാവന നൽകിയതിന്‍റെ ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയത് 2020 ഫെബ്രുവരി 14 ആയിരുന്നു. ആരോപണം ഉന്നയിക്കപ്പെട്ടതിനു ശേഷമാണ് 6.22 ലക്ഷം രൂപ ആഷിഖ് അബു ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ആഷിക്ക് അബുവിനെതിരെ കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുന്നത്.

   ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,   'ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്...ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല...മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണ്...

   പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു..ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു...പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ ...ചുമ്മാ...'
   Published by:Joys Joy
   First published:
   )}