'ഈ പിണറായിക്കാരനെ മറന്ന് ഒരു നിപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ല' വൈറസില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ ഹരീഷ് പേരടി

മഹാരാജാസിലെ SFIക്കാരനായ നിങ്ങള്‍ക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുക

news18
Updated: June 13, 2019, 5:45 PM IST
'ഈ പിണറായിക്കാരനെ മറന്ന് ഒരു നിപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ല' വൈറസില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ ഹരീഷ് പേരടി
hareesh peradi
  • News18
  • Last Updated: June 13, 2019, 5:45 PM IST
  • Share this:
തിരുവനന്തപുരം: കേരളത്തിലെ നിപ്പയുടെ ചരിത്രം പ്രമേയമായ 'വൈറസ്' സിനിമയില്‍ മുഖ്യമന്ത്രിയെ കഥാപാത്രമാക്കാത്തതിനെതിരെ ചലച്ചിത്ര താരം ഹരീഷ് പേരടി. ഏല്ലാ കഥാപാത്രങ്ങളും യഥാര്‍ത്ഥത്തിലുള്ളവരായിട്ടും ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നിപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണെന്നും വരും തലമുറയോട് ചെയ്യുന്ന അനിതിയാണെന്നും പറയുന്ന ഹരീഷ് പേരടി ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ലെന്നും വൈറസ് സംവിധായകന്‍ ആഷിക്ക് അബുവിനോടായി പറയുന്നു.

Also Read: പ്രണയവും ആക്ഷനും ഇടകലർന്ന് സാഹോ: ആരാധകരെ ആവേശത്തിലാക്കി ടീസർ

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'ഏല്ലാ കഥാപാത്രങ്ങളും ഒര്‍ജിനലായിട്ടും ശരിക്കും ഒര്‍ജിനലായ ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ല .... ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്... വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നില്‍ക്കുന്നതുകൊണ്ടും ....ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ലാ...മഹാരാജാസിലെ SFIക്കാരനായ നിങ്ങള്‍ക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുക ....'

First published: June 13, 2019, 5:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading