HOME » NEWS » Film » HAREESH PERADI PUT UP A POST IN PROTEST AGAINST DISREGARD FOR THEATRE ARTISTES

ഇടതുപക്ഷ സർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു; രണ്ടാംതരം പൗരനായി ജീവിക്കാൻ പറ്റില്ല: ഹരീഷ് പേരടി

വിമർശനവുമായി ഹരീഷ് പേരടി

News18 Malayalam | news18-malayalam
Updated: March 10, 2021, 1:20 PM IST
ഇടതുപക്ഷ സർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു; രണ്ടാംതരം പൗരനായി ജീവിക്കാൻ പറ്റില്ല: ഹരീഷ് പേരടി
ഹരീഷ് പേരടി
  • Share this:
"സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. Iffk നടന്നു. Itfok നടന്നില്ല. രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല . ഇടതുപക്ഷ സർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം. ലാൽസലാം." നടൻ ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ ഫേസ്ബുക് പോസ്ടാണിത്.

കേരള രാജ്യാന്തര ചലച്ചിത്ര മേള നടത്തുകയും സിനിമാ തിയേറ്ററുകളിൽ സെക്കന്റ് ഷോ അനുവദിക്കുകയും ചെയ്തിട്ടും, കേരളത്തിന്റെ അഭിമാനമായ നാടക മേള 'ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള' ഇനിയും പ്രഖ്യാപിച്ചിട്ടുപോലുമില്ല. എല്ലാക്കൊല്ലവും തൃശൂർ കേന്ദ്രമാക്കി നടത്താറുള്ള മേള കോവിഡ് കാരണം മാറ്റിവച്ചിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നപ്പോൾ നാടക മേള മാത്രം തിരികെ വന്നില്ല. 2020ലെ മേള ഇനിയും നടത്തപ്പെട്ടിട്ടില്ല.

നാടക പ്രവർത്തകർ കടുത്ത പ്രതിസന്ധിയിൽ ജീവിക്കുന്ന കാലഘട്ടം കൂടിയാണിത്. ഇനിയും അരങ്ങുണർന്നാലേ അവർക്ക് മുന്നോട്ടു പോകാൻ സാധിക്കൂ. തുറസ്സായ സ്ഥലങ്ങളിൽ നാടകാവതരണം നടത്താൻ നിർവ്വാഹമുണ്ടായിരിക്കെയാണ് നാടകങ്ങളോട് ഈ ഇരട്ടത്താപ്പ്. ചലച്ചിത്ര മേള നാല് ജില്ലകളിലായി ഇക്കുറി നടത്തിയിരുന്നു.

സിനിമാ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് സെക്കന്റ് ഷോ അനുവദിച്ചത്. കഴിഞ്ഞ മാസം തിയേറ്ററുകൾ തുറന്നെങ്കിലും റിലീസ് ചെയ്ത സിനിമകൾ നല്ല രീതിയിൽ കളക്ഷൻ നേടാൻ കഴിയാതെ നഷ്‌ടത്തിലാവുകയായിരുന്നു.ഇനി സെക്കൻഡ് ഷോയ്ക്ക് പടം കാണാം

സംസ്ഥാനത്തെ തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോയ്ക്ക് സിനിമ പ്രദർശിപ്പിക്കാൻ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. തീ​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ​യാ​ക്കി. നേ​ര​ത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Also read: ഇനി സെക്കൻഡ് ഷോയ്ക്ക് പടം കാണാം; തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് അനുമതി

കോവിഡ് 19 വ്യാപിച്ചതിനെ തുർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൌൺ സമയത്ത് അ​ട​ച്ചി​ട്ട തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ദ​ര്‍​ശ​ന സ​മ​യ നി​യ​ന്ത്ര​ണം മാ​റ്റാ​ന്‍ കോ​വി​ഡ് കോ​ര്‍ ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നു നിർദേശം ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സെ​ക്ക​ന്‍​ഡ് ഷോ​യ്ക്ക് അ​നു​മ​തി ന​ല്‍​കി ഇന്നു ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ള്‍​ക്കു സെ​ക്ക​ന്‍​ഡ് ഷോ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ കാ​ര്യ​മാ​യ വ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തോ​ടെ ഏ​ക​ദേ​ശം 30ഓളം സി​നി​മ​ക​ളു​ടെ റി​ലീ​സ് മാ​റ്റി​വ​ച്ചു.

Summary: Actor Hareesh Peradi marks his remorse against disregard for theatre workers. In a Facebook post, he withheld his support to the LDF government. ITFoK, a prestigious event of theatre sector in Kerala, is yet to be revived even after Covid 19 restrictions have been eased
Published by: user_57
First published: March 10, 2021, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories