പ്രിയദർശൻ അങ്ങനെ ഒരു തീരുമാനമെടുത്താൽ ഹർത്താൽ നടത്താനും മലയാളികൾ തയാറെന്ന് ഹരീഷ് പേരടി

Hareesh Peradi put up a post in support of Priyadarshan on his opinion on retiring from cinema | പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ഹരീഷ് പേരടി വേഷമിടുന്നുണ്ട്

News18 Malayalam | news18-malayalam
Updated: February 6, 2020, 8:12 AM IST
പ്രിയദർശൻ അങ്ങനെ ഒരു തീരുമാനമെടുത്താൽ ഹർത്താൽ നടത്താനും  മലയാളികൾ തയാറെന്ന് ഹരീഷ് പേരടി
പ്രിയദർശൻ, ഹരീഷ് പേരടി
  • Share this:
മലയാള സിനിമയിൽ പതിറ്റാണ്ടുകളായി ജനപ്രിയ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന പ്രിയദർശൻ താൻ വിരമിച്ചാലോ എന്നാലോചിക്കുന്നതായി അടുത്തിടെ ഒരു പൊതുപരിപാടിയിൽ വച്ച് സംസാരിക്കുകയുണ്ടായി. എന്നാൽ അതിനെക്കുറിച്ച് ഒരു ഫേസ്ബുക് പോസ്റ്റിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് നടൻ ഹരീഷ് പേരടി. പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ഹരീഷ് പേരടി വേഷമിടുന്നുണ്ട്. പോസ്റ്റിലേക്ക്:

പ്രിയൻ സാർ ...കുഞ്ഞാലിമരക്കാറിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ സാബു സിറിൾസാറിന്റെ സെറ്റ്കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി...ആ ലൊക്കേഷനിൽ വെച്ച് ഷൂട്ട് ചെയത എന്റെ സീൻ ഞാൻ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോൾ അത് എന്നെ എത്രയോ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി...ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി...ഞാൻ നിൽക്കുന്ന സ്ഥലവും ഞാൻ കണ്ട ദൃശ്യങ്ങളും രണ്ടും രാണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു...പിന്നിട് മലയാളവും തമിഴും ഡബ് ചെയാൻ വന്നപ്പോൾ താങ്കളുടെ വിസമയങ്ങൾക്കുമുന്നിൽ ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു...പുതിയ കുട്ടികളുടെ സിനിമയെ നിങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത ...പക്ഷെ റിട്ടയർമെന്റ് എന്ന വാക്ക് പ്രിയൻ സാറിന്റെ വാക്കായി മാറുമ്പോൾ എന്നെ പോലെയുള്ള നടൻമാരുടെ ചിറകിന് ഏൽക്കുന്ന പരിക്ക് വളരെ വലുതാണ്..ഞാൻ ബാക്കി വെച്ച കിളിച്ചുണ്ടൻ മാമ്പഴങ്ങൾ ഇനിയും നിങ്ങളുടെ മാവിൽ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്...നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങൾ സിനിമാപ്രേമികളുടെ മനസ്സിൽ റിട്ടെയർമെന്റില്ല സാർ...ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ വേണ്ടി ഒരു ഹർത്താൽ നടത്താനും ഞങ്ങൾ മലയാളികൾ തയ്യാറാണ് ....

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 6, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍