ജൂറിക്കെതിരേ ഹരീഷ് പേരടി 'നിങ്ങളുടെ കഥകളുടെയും സിനിമകളുടെയും നിലവാരം കൊണ്ടാണല്ലോ ബലാത്സംഗങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് വരുന്നത്'

തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാന ടി.വി. അവാർഡ് ജേതാക്കളിൽ സീരിയൽ വിഭാഗം ഇടം നേടിയില്ല. പ്രതികരണവുമായി നടൻ ഹരീഷ് പേരടി

ഹരീഷ് പേരടി

ഹരീഷ് പേരടി

  • Share this:
    തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാന ടി.വി. അവാർഡ് ജേതാക്കളിൽ സീരിയൽ വിഭാഗം ഇടം നേടിയില്ല. മികച്ച ടെലി സീരിയൽ, രണ്ടാമത്തെ ടെലി സീരിയൽ, മികച്ച ടെലി സീരിയൽ/ ടെലിഫിൽം കഥാകൃത്ത് തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കാതിരുന്നത്. 'കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികൾ ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ഈ വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ല' എന്നായിരുന്നു ജൂറി തീരുമാനം.

    ഈ തീരുമാനത്തിനെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തിയിട്ടുണ്ട്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി പ്രതികരിച്ചിട്ടുള്ളത്. പുരസ്‌കാര പ്രഖ്യാപനവേളയിലെ അംഗങ്ങളുടെ ചിത്രം സഹിതമാണ് പേരടിയുടെ വിമർശനം. പോസ്റ്റ് ചുവടെ:

    ഈ നിൽക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാൽ 7 മണി മുതൽ 9 മണി വരെ സീരിയലുകൾ ഓടികൊണ്ടിരിക്കുകയായിരിക്കും... അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സിരിയലുകൾ കണ്ടുകൊണ്ടിരിക്കുകയായിരിക്കും... ഇവരുടെ വീടുകളിൽ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളിൽ തകരാൻ പോകുന്നത്.. നിങ്ങളുടെ മുന്നിൽ വന്ന സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്... അല്ലാതെ നിലവാരം പരിശോധിക്കാനല്ല... അതിന് വേറെ കമ്മറ്റിയെ സർക്കാർ നിയോഗിക്കും... പറഞ്ഞ പണിയെടുത്താൽ പോരെ... അല്ലെങ്കിൽ നിങ്ങളുടെയൊക്കെ കഥകൾക്കും സിനിമകൾക്കും ഭയങ്കര നിലവാരമല്ലെ?..



    നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാൽസംഗങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്... കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ ?.. കേരളത്തിലെ കഥകൾ വിലയിരുത്തുമ്പോൾ പൗലോ കൊയ്ലോയുടെ നിലവാരമുണ്ടോ?.. എന്ന് നോക്കിയിട്ടലല്ലോ നിങ്ങൾക്കൊന്നും പലപ്പോഴായി അവാർഡുകൾ തന്നത്... പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റർ ഓട്ടത്തിന് പി.ടി. ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല...

    അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവർണ്ണർക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവർണ്ണരായ സീരിയൽ കലാകാരൻമാരെ വിലയിരുത്താൻ ഒരു യോഗ്യതയൂമില്ല... എന്റെ വീട്ടിൽ സീരിയലുകൾ കാണാറുണ്ട്... ഞാൻ സീരിയലുകളിൽ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്... എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ഉറക്കെ പറയാറുണ്ട്... സീരിയലുകൾ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാൻ കണ്ടിട്ടുമുണ്ട്... ഇതൊക്കെ വെറും ജാഡ.. അത്രയേയുള്ളൂ."

    Summary: Actor Hareesh Peradi slams the State TV award jury for not announcing awards for television serials. Serials are denied awards for two consecutive times in a row. The jury observed that no tv serial met the standards to be conferred with an award. Others categories had winners
    Published by:user_57
    First published:
    )}