• HOME
  • »
  • NEWS
  • »
  • film
  • »
  • ഹരിഹരന്റെ 'കുഞ്ചൻ നമ്പ്യാർ' സിനിമ വരുന്നു; ആരാകും നായകൻ? മമ്മൂട്ടിയോ മോഹൻലാലോ!

ഹരിഹരന്റെ 'കുഞ്ചൻ നമ്പ്യാർ' സിനിമ വരുന്നു; ആരാകും നായകൻ? മമ്മൂട്ടിയോ മോഹൻലാലോ!

സിനിമക്ക് തിരക്കഥയൊരുക്കുന്നത് ഗാനരചയിതാവും കേരള സർവകലാശാല മുന്‍ വിസിയുമായ കെ ജയകുമാർ

News18 Malayalam

News18 Malayalam

  • Share this:
    തുള്ളൽ കലയുടെ ഉപജ്ഞാതാവും മഹാകവിയുമായ കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു. സംവിധായകൻ ഹരിഹരനാണ് കുഞ്ചൻ നമ്പ്യാരെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. ഗാന രചയിതാവും മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ കെ. ജയകുമാറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    മുപ്പത് മുതല്‍ അറുപത്തിയഞ്ച് വയസുവരെയുള്ള കുഞ്ചന്‍ നമ്പ്യാരുടെ ജീവിതമാണ് സിനിമയാക്കുന്നത്. കുഞ്ചന്‍ നമ്പ്യാരായി ആരാണ് വേഷമിടുന്നത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മമ്മൂട്ടിയോ മോഹൻലാലോ അല്ലെങ്കിൽ പുതിയ നായകന്മാരിൽ ആരെങ്കിലുമാകുമോ എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ലെന്നാണ് സൂചന.

    Also Read- മാമാങ്കം മേക്കിങ് വീഡിയോ ഇറങ്ങി; നായകൻ മമ്മൂട്ടിയുടെ വരവ് കാത്തവർ കണ്ടത്...

    സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കലാമണ്ഡലം, കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം
    എന്നിവിടങ്ങൾ ഹരിഹരൻ സന്ദർശിച്ചിരുന്നു.

    കലാമണ്ഡലത്തിലെ തുള്ളൽക്കളരിയിൽ‌ ഹരിഹരൻ ഏറെ നേരം ചെലവഴിച്ചു. കലക്കത്ത് ഭവനത്തിലെത്തിയ അദ്ദേഹം, കവിയുടെ കുടുംബാംഗങ്ങളായ കുഞ്ചുക്കുട്ടി നങ്ങ്യാരമ്മ, കലക്കത്ത് രാധാകൃഷ്ണൻ എന്നിവരുമായി സംസാരിച്ചു.

    ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ ഉള്‍പ്പെടെ നിരവധി ചരിത്ര സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഹരിഹരൻ. അതിനാൽ തന്നെ കുഞ്ചൻ നമ്പ്യാർ സിനിമയാകുമ്പോൾ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്.

    First published: