• HOME
  • »
  • NEWS
  • »
  • film
  • »
  • Hareesh Peradi| അടൂർ ഗോപാലകൃഷ്ണന്‍ ചലച്ചിത്രോത്സവത്തിൽ നിന്ന് 'മുഖാമുഖം' ഒഴിവാക്കിയത് എന്തിന്? ഹരീഷ് പേരടി

Hareesh Peradi| അടൂർ ഗോപാലകൃഷ്ണന്‍ ചലച്ചിത്രോത്സവത്തിൽ നിന്ന് 'മുഖാമുഖം' ഒഴിവാക്കിയത് എന്തിന്? ഹരീഷ് പേരടി

അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുഖാമുഖം

  • Share this:
    കോഴിക്കോട്: അടൂര്‍ ഗോപാലകൃഷ്ണന്‍ (Adoor Gopalakrishnan) ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ നിന്ന് 'മുഖാമുഖം' (mukhamukham) എന്ന ചിത്രം ഒഴിവാക്കിയതിനെതിരെ സിനിമ നടന്‍ ഹരീഷ് പേരടി (Hareesh Peradi) രംഗത്ത്. തന്റെ സിനിമകളില്‍ താന്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒന്ന്, എന്ന് പലതവണ അടൂര്‍ സാര്‍ തന്നെ ആവര്‍ത്തിച്ച മുഖാമുഖം ഒഴിവാക്കപ്പെട്ടു. രാജ്യാന്തര പുരസ്‌കാരങ്ങള്‍ വരെ നേടിയ ചിത്രം നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക ഇല്ലെങ്കില്‍ സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിമപ്പെടുക എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

    ഹരീഷ് പേരടിയുടെ കുറിപ്പ്

    മുഖാമുഖം ഇല്ലാതെ എന്ത് അടൂര്‍ മേള... തന്റെ സിനിമകളില്‍ താന്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒന്ന് എന്ന് പലതവണ അടൂര്‍സാര്‍ തന്നെ ആവര്‍ത്തിച്ച മുഖാമുഖം എന്ത് കൊണ്ട് ഒഴിവാക്കപെടുന്നു... എലിപ്പത്തായത്തിനും അനന്തരത്തിനും ഇടയിലുള്ള 1984- ല്‍ അദ്ദേഹം സംവിധാനം ചെയ്ത് സംസ്ഥാന, ദേശീയ, രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാങ്ങിയ സിനിമ... സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക...നേരമില്ലങ്കില്‍ ഇത്തരം സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിമപ്പെടുക...



    അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുഖാമുഖം. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരവും ഏറ്റവും മികച്ച തിരക്കഥ, ശബ്ദലേഖനം, സംവിധാനം എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചിരുന്നു. ചിത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അടൂര്‍ നിഷേധിച്ചിരുന്നു.

    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് മുമ്പാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഓട് ഫാക്ടറി സമരവും നേതാവായിരുന്ന ശ്രീധരന്റെ ഒളിവ് ജീവിതവുമാണ് സിനിമ പറയുന്നത്. സഖാവ് ശ്രീധരൻ എന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഓട് ഫാക്ടറി സമരം നയിക്കുന്ന അവസരത്തിൽ ഫാക്ടറി ഉടമ കൊല്ലപ്പെടുന്നു. ഇതേ തുടർന്നു ശ്രീധരൻ പ്രതിയാക്കപ്പെടുകയും ഒളിവിൽ പോകുകയും ചെയ്യുന്നു. മാറിയ രാഷ്ട്രീയ പരിതഃസ്ഥിതിയിൽ എല്ലാവരും ഒളിവിൽ നിന്നു പുറത്തു വന്നെങ്കിലും ശ്രീധരൻ വന്നില്ല. അയാൾ മരിച്ചുവെന്ന വിശ്വാസത്തിൽ പാർട്ടിയിലെ രണ്ടു വിഭാഗങ്ങളും ശ്രീധരനെ രക്തസാക്ഷിയായി കാണുന്നു. അങ്ങനെയിരിക്കെ, പെട്ടെന്നൊരു ദിവസം ഒരു മുഴുക്കുടിയനും നിശ്ശബ്ദനുമായി അയാൾ തിരിച്ചു വരുന്നു. ആ തിരിച്ചു വരവു പാർട്ടികൾക്കും മറ്റുള്ളവർക്കും ബാദ്ധ്യതയാവുന്നു. ഒരു ദിവസം അയാൾ കൊല്ലപ്പെടുന്നു. തുടർന്നു വീണ്ടും അയാളെ രക്തസാക്ഷിയാക്കാൻ ആരംഭിക്കുന്നു.

    സർഗാത്മകതയെയും അന്യാവസ്ഥയെയും വ്യക്തിത്വത്തെയും കുറിച്ച്, സിനിമ എന്ന മീഡിയം ഉപയോഗിച്ച് അടൂർ നടത്തിയ അന്വേഷണങ്ങളുടെ തുടക്കമാണ് മുഖാമുഖം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യൗവനത്തിന്റെ വിപ്ലവ തീക്ഷ്ണതയും പ്രായാധിക്യത്തിന്റെ അലസതയും തമ്മിലുള്ള വ്യത്യാസമാണ് മുഖാമുഖത്തിന്റെ പ്രമേയമെന്നാണ് അടൂര്‍ സിനിമയെ പറ്റി പറഞ്ഞത്. പി ഗംഗാധരന്‍, ബാലന്‍ കെ നായര്‍, കവിയൂര്‍ പൊന്നമ്മ, അശോകന്‍ എന്നിവരാണ് സിനിമയില്‍ അഭിനയിച്ചത്.
    Published by:Rajesh V
    First published: