ഇന്റർഫേസ് /വാർത്ത /Film / 'സംഗീതത്തിന് എന്ത് ചാതുർവർണ്യം; അർഹിച്ച അംഗീകാരം ആണ് നഞ്ചിയമ്മയ്ക്ക് കിട്ടിയത്'; ഹരീഷ് ശിവരാമകൃഷ്ണൻ

'സംഗീതത്തിന് എന്ത് ചാതുർവർണ്യം; അർഹിച്ച അംഗീകാരം ആണ് നഞ്ചിയമ്മയ്ക്ക് കിട്ടിയത്'; ഹരീഷ് ശിവരാമകൃഷ്ണൻ

Image: Instagram

Image: Instagram

ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മയെന്നാണ് ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ലെന്ന് രീഷ് ശിവരാകൃഷ്ണൻ

  • Share this:

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ന‍ഞ്ചിയമ്മയ്ക്ക് നൽകിയതിനെ പിന്തുണച്ച് കൂടുതൽ പേര്‍ രംഗത്ത്. നഞ്ചിയമ്മയ്ക്ക് ലഭിച്ചത് അർഹതപ്പെട്ട പുരസ്കാരമാണെന്ന് ഹരീഷ് ശിവരാകൃഷ്ണൻ പ്രതികരിച്ചു. നഞ്ചിയമ്മക്ക് മികച്ച പിന്നണി ​ഗായികയ്ക്ക് അം​ഗീകാരം ലഭിച്ചതിനെതിരെ സംഗീതജ്ഞൻ ലിനു ലാല്‍ രം​ഗത്തെത്തിയിരുന്നു.

സംഗീതത്തിന് എന്ത് ചാതുർവർണ്യം ? എന്നുചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികൾ ഉണ്ടെന്ന് അദ്ദേഹം പറ‍ഞ്ഞു. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്ന് ലിനുവിന്‍റെ ചോദ്യം.

Also Read-'പിച്ച് അനുസരിച്ച് പാടാൻ കഴിയാത്ത ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്'; വിമര്‍ശനവുമായി ലിനു ലാൽ എന്ന സംഗീതജ്ഞൻ

ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മയെന്നാണ് ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ലെന്ന് ഹരീഷ് പറയുന്നു. നഞ്ചിയമ്മ എന്ന ഗായികയുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം, അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ്. ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അതുകൊണ്ട് തന്നെ അർഹിച്ച അംഗീകാരമാണ് അവർക്ക് കിട്ടിയത്.

Also Read-'നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല'; ലിനുവിന് മറുപടിയുമായി അൽഫോൺസ് ജോസഫ്

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്

സംഗീതത്തിന് എന്ത് ചാതുർവർണ്യം ?

ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാൻ വളരെ ബുദ്ധിമുട്ട് ആണ് താനും. കർണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകൻ ആവാൻ അത് ഏറെ സഹായിക്കുകയും ചെയ്യും.

പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്. കർണാടക സംഗീതം പഠിച്ചാൽ എന്തും പാടാം എന്നൊക്കെ പണ്ട് പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട് - തെറ്റ് ആണ് അത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികൾ ഉണ്ട്. വളരെ ശ്രമകരമായ ഒന്നാണ് ആ context switching . അസ്സലായി കർണാടക സംഗീതം പാടുന്ന പലർക്കും നന്നായി ഗസൽ പാടാൻ പറ്റില്ല. നന്നായി ഗസൽ പാടുന്ന പലർക്കും നാടൻ പാട്ടു പാടാൻ പറ്റില്ല.

നഞ്ചിയമ്മ എന്ന ഗായിക യുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അർഹിച്ച അംഗീകാരം ആണ് അവർക്ക് കിട്ടിയത്.

melodyne , autotune എന്നിവ ഒക്കെ ഒരു നല്ല product ഉണ്ടാക്കാൻ ഉതകുന്ന സാങ്കേതിക മാർഗങ്ങൾ ആണ്. അത് കൊണ്ട് തന്നെ അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കാൻ raw voice ഒന്നും അല്ലല്ലോ നോക്കുന്നത്? പിന്നെ നല്ല നടനെ തിരഞ്ഞെടുക്കാൻ make അപ്പ് ഉം ലൈറ്റിംഗ് ഉം ഇല്ലാത്ത footage അല്ലല്ലോ കാണുന്നത് . എത്ര റീടേക്ക് എടുത്തു എന്നും അന്വേഷിക്കാറില്ലല്ലോ ? അത് കൊണ്ട് തന്നെ finished product ഇന്നുള്ള അവാർഡ് നിർണ്ണയം തീർത്തും ആ product based ആയിരിക്കും.

ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ല.

Ps: ഗോത്ര വർഗ്ഗത്തിൽ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാര്ഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പ് . അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചത്

PPS: ഒരു കാര്യം കൂടി - വ്യത്യസ്‌ത അഭിപ്രായങ്ങൾ മാനിക്കുന്നവരും, പ്രബുദ്ധരും പ്രതിപക്ഷ ബഹുമാനം ഉള്ളവരും ആണെന്ന വിശ്വാസം ഉള്ള നമ്മൾ മലയാളികൾ ഒരു വ്യത്യസ്ത അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ശ്രി ലിനു ലാലിനെ ചെയ്യുന്ന സോഷ്യൽ മീഡിയ മോബ് ലിഞ്ചിങ് നോട് കടുത്ത എതിർപ്പ് .

First published:

Tags: National Film Awards