തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയയുടെ വിയോഗത്തിൽ പ്രതികരിച്ച് ഹരിശ്രീ അശോകൻ. മാമുക്കോയയുടെ വിയോഗ വാർത്ത കേട്ട ഷോക്കിലായിരുന്നു ഹരിശ്രീ അശോകന്റെ പ്രതികരണം.
‘ഞങ്ങളൊത്തിരി പടങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. പരസ്പരം വിശേഷങ്ങൾ വിളിച്ച് ചോദിക്കുന്ന വ്യക്തിയാണ്. അവസാനമായി ഒരു പരസ്യത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ഒരു സിനിമയുടെ കഥ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. കഥ കേൾക്കുന്നതിനാൽ അത് എടുത്തില്ല. പിന്നീടാണ് മരണവാർത്ത അറിയുന്നത്. മാമുക്കോയ ചെയ്യേണ്ട ഒരു വേഷമടങ്ങിയ കഥയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്’- ഹരിശ്രീ അശോകൻ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Harisree Ashokan, Mamukkoya