• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഹരിവരാസന'വുമായി ഉണ്ണി മുകുന്ദനും സംഘവും; 'മാളികപ്പുറ'ത്തിലെ ഗാനം പുറത്ത്

'ഹരിവരാസന'വുമായി ഉണ്ണി മുകുന്ദനും സംഘവും; 'മാളികപ്പുറ'ത്തിലെ ഗാനം പുറത്ത്

പ്രകാശ് പുത്തൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്

മാളികപ്പുറം

മാളികപ്പുറം

  • Share this:

    ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’ സിനിമയിലെ ഗാനം പുറത്തിറങ്ങി. പ്രസിദ്ധമായ ‘ഹരിവരാസനം’ പുനരാവിഷ്കരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രകാശ് പുത്തൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം 2022 ഡിസംബർ 30നു തിയേറ്ററുകളിലെത്തും.

    രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിക്കാൻ ആയിരത്തിനടുത്ത് ഗായകരില്‍ നിന്നാണ് പ്രകാശിനെ തെരഞ്ഞെടുത്തതെന്ന് അണിയറക്കാര്‍ പറയുന്നു.

    അടുത്തുടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ‘ഗണപതി തുണയരുളുക’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്.

    അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

    അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

    Also Read- Malikapuram | ഗണപതി തുണയരുളുക… അയ്യപ്പ ഭക്തരുടെ ഭക്തിയിൽ ആറാടി ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ സിനിമയിലെ ഗാനം

    വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് സിൽവ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് ജിജോ ജോസ്,അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ ഷരീഫ് , സ്റ്റിൽസ് രാഹുൽ ടി, ലൈൻ പ്രൊഡ്യൂസർ നിരൂപ് പിന്റോ, മാനേജർസ് അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്,പ്രൊമോഷൻ കൺസൾട്ടൻറ്റ് വിപിൻ കുമാർ, പി ആർ ഒ മഞ്ജു ഗോപിനാഥ്.

    പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.

    Published by:Rajesh V
    First published: