പതിനഞ്ചാമത് ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്വഭാവ നടിക്കുള്ള അവാർഡ് ഹർഷിത ജെ പിഷാരടിക്ക് ലഭിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.
ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായ ഹർഷിതയുടെ ആദ്യത്തെ ഫുൾ ലെങ്ത് ഫീച്ചർ ഫിലിം ആണ് ഇത്. അഞ്ചുദിവസം നീണ്ടുനിന്ന മേളയിൽ 63 രാജ്യങ്ങളിൽ നിന്നുമുള്ള 282 സിനിമകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. അതിൽ നിന്നുമാണ് ഹർഷിതയ്ക്ക്
ഈ അവാർഡ് ലഭിച്ചത്.
Also Read- Golden Globes 2023 | ചരിത്രം കുറിച്ച് RRR ‘നാട്ടു നാട്ടു’ മികച്ച ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം
സംഗീതസംവിധായകൻ ജയൻ പിഷാരടിയുടെയും എംജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ സ്മിതയുടെയും മകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.