• HOME
  • »
  • NEWS
  • »
  • film
  • »
  • HC DISMISSES PLEA OF JUHI CHAWLA SEEKING TO PROHIBIT ESTABLISHING 5G NETWORK

5G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനെതിരെയുള്ള ജൂഹി ചാവ്‌ലയുടെ ഹർജി തള്ളി; പിഴയായി 20 ലക്ഷം അടയ്ക്കണം

നടി ജൂഹി ചാവ്‌ലയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ജൂഹി ചാവ്‌ല

ജൂഹി ചാവ്‌ല

  • Share this:
    രാജ്യത്ത് 5G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നത് തടയാൻ സമർപ്പിച്ച ബോളിവുഡ് നടി ജൂഹി ചാവ്‌ലയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. കോടതിയുടെ സമയം പാഴാക്കിയതിന് ജൂഹി 20 ലക്ഷം രൂപ പിഴയടയ്ക്കണം. ഹർജി ഫയൽ ചെയ്തത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണെന്നും കോടതി പറഞ്ഞു.

    സർക്കാരിന് നിവേദനം സമർപ്പിക്കാതെ എന്തുകൊണ്ട് കോടതിയിൽ നേരിട്ട് ഹാജരായി എന്ന് ജസ്റ്റിസ് ജെ.ആർ. മേധ ചോദിച്ചു.

    ഹർജി നിസാരമാണെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അഭിപ്രായപ്പെട്ടത്. 5G പോളിസി പൊതുശല്യം എന്ന തരത്തിലോ നിയമപരമായി തടഞ്ഞിരിക്കുകയോ അല്ല എന്നും മെഹ്ത പറഞ്ഞു. സാങ്കേതിക വിദ്യ എങ്ങനെയാണ് മോശമാവുന്നത് എന്ന് ഹർജിക്കാരിക്ക് പറയാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

    ഹർജിയിൽ 5Gയെ ശാസ്ത്രീയ പഠനവിധേയമാക്കണമെന്നും അതിന്റെ പരിണിത ഫലങ്ങൾ, റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ ആരോഗ്യത്തിനോ, ജീവനോ, അവയവത്തിനോ, കുട്ടികൾക്കോ, മുതിർന്നവർക്കോ, സസ്യ-ജീവജാലങ്ങൾക്കോ ഹാനികരമാണോ എന്ന് കണ്ടെത്തണമെന്നും ജൂഹി ആവശ്യപ്പെട്ടു.



    Also read: എന്ത് കൊണ്ട് 5G ഇത്ര വിലപ്പെട്ടതാകുന്നു?

    5ജി നെറ്റ് വർക്കിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെയായിരിക്കുന്നു. ഇന്ത്യയ്ക്ക് ഇതുവരെ 5ജി നെറ്റ് വർക്ക് ഉണ്ടായിട്ടുമില്ല. എന്നാൽ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ ഇതിനോടകം തന്നെ 5ജി നെറ്റ് വർക്ക് മുന്നിൽ കണ്ട് സ്മാർട്ട് ഫോണുകൾ തയ്യാറാക്കിയിരിക്കുകയാണ്. 5ജി വന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണിത്. എന്തുകൊണ്ട് 5ജി ഇത്ര വിലപ്പെട്ടതാകുന്നു?

    2019 സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് വിവിധ രാജ്യങ്ങളിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ കണക്ക് ഇങ്ങനെയാണ്. ലോകത്ത് ഏറ്റവുമധികം ജന സംഖ്യയുള്ള ചൈനയിൽ 851.15 മില്യൺ(85 കോടിയിലധികം) ആളുകളാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 345.92 മില്യൺ(34കോടിയിലധികം) പേര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു.

    മൂന്നര വര്‍ഷത്തിനുള്ളിൽ 5ജി നെറ്റ് വർക്ക് 100 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുമെന്നാണ് കണക്കാക്കുന്നത്.

    അമേരിക്ക, ഉത്തരകൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ 5ജി നെറ്റ് വർക്ക് പൂർണമായി നടപ്പാക്കിയിട്ടുണ്ട്.

    4ജിയെക്കാളും 20 മടങ്ങ് വേഗതയിൽ ഡാറ്റ നല്‍കാൻ കഴിയും എന്നതാണ് 5ജിയുടെ ഏറ്റവും വലിയ പ്രത്യേകത.

    4ജിയുമായി താരതമ്യം ചെയ്യുമ്പോൾ 5ജി എന്തുകൊണ്ടും മികച്ചതാണെന്ന് വ്യക്തമാകും. ഡാറ്റ ബാൻവിഡ്ത്ത്, ഡൗൺലോഡ് സമയം എന്നിവയിലെല്ലാം 4ജിയെക്കാൾ 5ജി മുന്നിലാണ്.

    Summary: Delhi High Court dismisses the plea by actor Juhi Chawla seeking to prohibit establishing 5G network across the country
    Published by:user_57
    First published:
    )}