HOME /NEWS /Film / ‘സിന്ധു, ആക്ടർ മോഹൻലാലാണ്', അപ്രതീക്ഷിത ഫോൺ കോളിന്റെ ഞെട്ടൽ മാറാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ

‘സിന്ധു, ആക്ടർ മോഹൻലാലാണ്', അപ്രതീക്ഷിത ഫോൺ കോളിന്റെ ഞെട്ടൽ മാറാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ

mohanlal-  shibu baby john

mohanlal- shibu baby john

കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ യൂത്ത് കെയർ പരിപാടിയിലാണ് സംഭവം

  • Share this:

    കൊല്ലം: ഒരു അപ്രതീക്ഷിത ഫോൺകോളിന്റെ ഞെട്ടൽ മാറാതെ നിൽക്കുകയാണ് കൊല്ലത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സിന്ധുവിന് അഭിനന്ദനം അറിയിക്കാനായി സിനിമതാരം മോഹൻലാലിന്റ ഫോൺ കോളാണ് അപ്രതീക്ഷിതമായി എത്തിയത്.

    കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ യൂത്ത് കെയർ പരിപാടിയിലാണ് സംഭവം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവിനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫോണിൽ വിളിച്ചത്. മുൻ മന്ത്രി ഷിബു ബേബി ജോണുമായി സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്തു.

    BEST PERFORMING STORIES:COVID 19| കേരളം കരകയറുന്നു: കേസുകളുടെ എണ്ണം കുറഞ്ഞു; കൂടുതൽ പേർ രോഗമുക്തി നേടി[NEWS]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ[NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്[NEWS]

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ഈ കോളിനിടയിലാണ് ഷിബു ബേബി ജോണ്‍ ഫോൺ മോഹൻലാലിന് കൈമാറുന്നത്. ഫോണിലൂടെ താരത്തിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ സിന്ധു ഞെട്ടി. കൊല്ലത്തെ കോവിഡ് അവസ്ഥ ചോദിച്ച് മനസിലാക്കിയ താരം, സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും ശ്രദ്ധിക്കണമെന്ന് കൂടി പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

    First published:

    Tags: Actor mohanlal, Chavara, Covid 19, Covid 19 Centre, Health Sector in Kerala, Kollam, Youth congress