HOME » NEWS » Film »

ഇതാണ് കുഞ്ചാക്കോ ബോബൻ കേള്‍ക്കാൻ കൊതിച്ചിരുന്ന വാക്കുകൾ

ഹാപ്പി ബെർത്ത് ഡേ മൈ അപ്പ എന്നെഴുതി മുകളിൽ കുഞ്ഞിനെ ഉമ്മവെച്ചു നിൽക്കുന്ന ചാക്കോച്ചന്റെ രൂപമുള്ള കേക്കിന്റെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 3, 2019, 12:51 PM IST
ഇതാണ് കുഞ്ചാക്കോ ബോബൻ കേള്‍ക്കാൻ കൊതിച്ചിരുന്ന വാക്കുകൾ
kunchakko boban
  • Share this:
മലയാളത്തിന്റെ ചോക്കളേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. ഏറെക്കാലം കാത്തിരുന്ന് ലഭിച്ച മകൻ ഇസഹാക്ക് ഒപ്പമാണ് ചാക്കോച്ചൻ ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ കേക്കിന്റെ ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു പോസ്റ്റുകൂടി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

also read:വൈറലായി മഞ്ജുവിന്റെ ലുക്ക്; പൂർണിമയ്ക്ക് നന്ദി പറഞ്ഞ് താരം

ഹാപ്പി ബെർത്ത് ഡേ മൈ അപ്പ എന്ന് കുറിച്ചു കൊണ്ടാണ് ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഏറെക്കാലമായി കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകളാണിതെന്ന് ചാക്കോച്ചൻ കുറിക്കുന്നു. ഒപ്പം പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് ചാക്കോച്ചൻ.



ഹാപ്പി ബെർത്ത് ഡേ മൈ അപ്പ എന്നെഴുതി മുകളിൽ കുഞ്ഞിനെ ഉമ്മവെച്ചു നിൽക്കുന്ന ചാക്കോച്ചന്റെ രൂപമുള്ള കേക്കിന്റെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാക്കിമുമൊപ്പമുള്ള കുടുംബ ചിത്രവും ചാക്കോച്ചൻ പങ്കുവെച്ചിട്ടുണ്ട്.

First published: November 3, 2019, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories