നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഫൈനൽസി'നു ശേഷം പ്രണയചിത്രവുമായി ഹെവൻലി മൂവീസ്; പുതുമുഖങ്ങൾക്ക് അവസരം

    'ഫൈനൽസി'നു ശേഷം പ്രണയചിത്രവുമായി ഹെവൻലി മൂവീസ്; പുതുമുഖങ്ങൾക്ക് അവസരം

    ഹെവൻലി മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവർദ്ധൻ ആണ് ചിത്രം നിർമിക്കുന്നത്.

    News 18

    News 18

    • News18
    • Last Updated :
    • Share this:
      സ്പോർട്സ് മൂവി ജോണറിലുള്ള ചിത്രമായ 'ഫൈനൽസി'നു ശേഷം പ്രണയചിത്രവുമായി ഹെവൻലി മൂവീസ്. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾ ഒരുക്കിയ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ രചന ഷെബി, വി ആർ ബാലഗോപാൽ എന്നിവർ ചേർന്നാണ്. ഹെവൻലി മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവർദ്ധൻ ആണ് ചിത്രം നിർമിക്കുന്നത്.

      ഓഡീഷനിലൂടെ കണ്ടെത്തുന്ന പുതുമുഖമായിരിക്കും ചിത്രത്തിൽ നായകനെന്ന് പ്രജീവ് സത്യവർദ്ധൻ പറഞ്ഞു. പുതുമുഖങ്ങൾക്കൊപ്പം മലയാളത്തിലെ മുൻനിര താരങ്ങളും ചിത്രത്തിലുണ്ടാകും.

      നായകൻ ഉൾപ്പെടെ പുതുമുഖങ്ങൾക്ക് കൂടുതലായും അവസരങ്ങൾ നൽകുന്നതായിരിക്കും സിനിമ. 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ള അഭിനയത്തിൽ താൽപര്യമുള്ളവർക്കാണ് അവസരം.
      First published:
      )}