HOME » NEWS » Film » HEAVILY PREGNANT LISA HAYDON IS DANCING WITH HER PREGNANT BELLY

Lisa Haydon | മൂന്നാമതും അമ്മയാവാൻ പോകുന്ന നടി ലിസ ഹെയ്ഡൻ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്

Heavily pregnant Lisa Haydon is dancing with her pregnant belly | ഗർഭിണിയായ കൂട്ടുകാരിക്കൊപ്പം നിറവയറുമായി ലിസ ഹെയ്‌ഡന്റെ നൃത്തം

News18 Malayalam | news18-malayalam
Updated: February 26, 2021, 12:03 PM IST
Lisa Haydon | മൂന്നാമതും അമ്മയാവാൻ പോകുന്ന നടി ലിസ ഹെയ്ഡൻ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്
വീഡിയോയിലെ ദൃശ്യം
  • Share this:
താനും ഭർത്താവ് ഡിനോ ലാൽവാനിയും മൂന്നാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു എന്ന വിവരം അടുത്തിടെയാണ് നടി ലിസ ഹെയ്ഡൻ പുറത്ത് വിട്ടത്. അതിനായി ഒരു വീഡിയോ തന്നെ നടി പോസ്റ്റ് ചെയ്തിരുന്നു. തനിക്ക് ഒരു കുഞ്ഞനിയൻ അല്ലെങ്കിൽ അനിയത്തി കൂടി വരുന്ന സന്തോഷം കുഞ്ഞു മകൻ സാക്കിന്റെ മുഖത്തും നിറഞ്ഞു. ലിയോ, സാക്ക് എന്നീ ആൺമക്കളാണ്‌ ലിസ-ഡിനോ ദമ്പതികൾക്കുള്ളത്.

ഈ വാർത്ത പുറത്തുവിട്ട ശേഷം നിറവയറുമായുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ലിസ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു. എന്നാലിപ്പോൾ നിറവയറുമായി തന്റെ കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ലിസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

കൂട്ടുകാരിയുടെ ബേബി ഷവറിലാണ് ലിസ ഈ വീഡിയോ പകർത്തിയത്. സുഹൃത്ത് ഇസബെല്ലാ ദാസയുടെ ബേബി ഷവർ വേളയിലാണ് ലിസ നൃത്തം ചെയ്തത്. എല്ലാവർക്കും മധുരമുള്ള കപ്പ് കേക്കുകൾ നൽകുന്നതിന് പകരം ഇത്തരമൊരു മുഹൂർത്തം സമ്മാനിച്ചതിന് ലിസ കൂട്ടുകാരിക്ക് നന്ദി പ്രകാശിപ്പിച്ചു. (വീഡിയോ ചുവടെ)








View this post on Instagram






A post shared by Lisa Lalvani (@lisahaydon)






ഇപ്പോൾ നമ്മുടെ നാട്ടിൽ പോലും വൈറലായി മാറിയ ഒരു സംഭവമാണ് ഗർഭിണിയായ അമ്മമാരുടെ നൃത്തം. നിറവയറുമായി മുറ്റമടിയും നടത്തവും ഒക്കെ മാറി ഇപ്പോൾ ഗർഭിണികൾ നൃത്തം ചെയ്ത് തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പ് കാലം ആഘോഷപൂർണ്ണമാക്കുകയാണ്.

ഇപ്പോൾ നമ്മുടെ നാട്ടിൽ പോലും വൈറലായി മാറിയ ഒരു സംഭവമാണ് ഗർഭിണിയായ അമ്മമാരുടെ നൃത്തം. നിറവയറുമായി മുറ്റമടിയും നടത്തവും ഒക്കെ മാറി ഇപ്പോൾ ഗർഭിണികൾ നൃത്തം ചെയ്ത് തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പ് കാലം ആഘോഷപൂർണ്ണമാക്കുകയാണ്.

ഗർഭകാലത്ത് ഒന്നിലേറെ തവണ നൃത്തം ചെയ്ത വ്യക്തിയാണ് നടി പാർവതി കൃഷ്ണ. പാർവതിക്കും ബാലഗോപാലിനും ആൺകുഞ്ഞ് പിറക്കുന്നതിനു മുൻപായിരുന്നു നൃത്ത വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

ഗർഭകാലത്തിന്റെ ഇടയിൽ മാത്രമല്ല, പ്രസവത്തിന് 24 മണിക്കൂർ മുൻപും നൃത്തം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് പാർവതി.

തനിയ്ക്കിതു പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചു എന്ന് പാർവതി. പ്രസവശേഷമാണ് പാർവതി ഈ വീഡിയോ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പോസ്റ്റ് ചെയ്തത്. 'കൊട്ട് പാട്ട്' എന്ന ഗാനത്തിനാണ് പാർവതി നൃത്തം ചെയ്തത്.

ഒരു കയ്യിൽ മുലകുടിക്കുന്ന കുഞ്ഞിനെ ബാലൻസ് ചെയ്ത് അമ്മ നൃത്തം ചെയ്യുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷോർട്സും ടി ഷർട്ടുമാണ് വേഷം. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് രണ്ടു ലക്ഷത്തിലധികം റിയാക്ഷനുകളും നാലായിരത്തില്പരം കമന്റുകളും ലഭിച്ചിട്ടുണ്ട്.

Summary: Bollywood actor Lisa Haydon has posted a video of her dancing with her pregnant friends at a baby shower function. The actor and husband are waiting for their third child together
Published by: user_57
First published: February 26, 2021, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories