HOME » NEWS » Film » HELMET LESS RIDERS KNOCKS DOWN A COP IN VIRAL VIDEO

സ്കൂട്ടർ തടയാൻ വന്ന പോലീസുകാരനെ ഇടിച്ചു വീഴ്ത്തി ഹെൽമെറ്റ് വയ്ക്കാത്ത യാത്രക്കാർ; വീഡിയോ പോസ്റ്റ് ചെയ്ത് സംവിധായകൻ ഒമർ ലുലു

പോലീസുകാരന്റെ അവസ്ഥയെന്തായി എന്ന് ആശങ്കപ്പെട്ട് വീഡിയോ കണ്ടവർ. വീഡിയോ പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു

News18 Malayalam | news18-malayalam
Updated: May 6, 2021, 10:24 AM IST
സ്കൂട്ടർ തടയാൻ വന്ന പോലീസുകാരനെ ഇടിച്ചു വീഴ്ത്തി ഹെൽമെറ്റ് വയ്ക്കാത്ത യാത്രക്കാർ; വീഡിയോ പോസ്റ്റ് ചെയ്ത് സംവിധായകൻ ഒമർ ലുലു
(വീഡിയോ ദൃശ്യം)
  • Share this:
ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്യാതെ പോലീസിന്റെ മുന്നിൽപ്പെടുന്ന അവസ്ഥയിലൂടെ നിങ്ങൾ കടന്നു പോയിട്ടുണ്ടോ? അങ്ങനത്തെ നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയ വീഡിയോയിലൂടെ പ്രചരിച്ചിട്ടുണ്ട്. ജീവിതത്തിൽ അങ്ങനെ സംഭവിക്കുമ്പോഴൊക്കെ ദൂരെനിന്നു തന്നെ സൂചന ലഭിച്ചാൽ ചിലർ വന്ന വഴിയേ തിരിച്ചുവിടുക എന്നതാണ് പതിവ്. അല്ലെങ്കിൽ പിഴയടയ്ക്കാതെ വേറെ പോംവഴിയുണ്ടാവില്ല.

എന്നാൽ ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്യവേ, അതും പിന്നിൽ ഒരാളെയും കൂടി ഇരുത്തിയുള്ള യാത്രയിൽ അവിചാരിതമായി പോലീസിന്റെ മുന്നിൽപ്പെട്ട യുവാക്കൾക്ക് ആകെ മൊത്തം നിയന്ത്രണം നഷ്‌ടപ്പെടുകയാണ് ചെയ്തത്.

സംവിധായകൻ ഒമർ ലുലു ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയാണിത്. സൈഡിൽ ഒരു കാർ കൂടി വന്നിരുന്നതിനാൽ സ്കൂട്ടർ യാത്രക്കാർക്ക് പോലീസ് നിൽക്കുന്നത് കാണാൻ കഴിഞ്ഞില്ല. അവിചാരിതമായി പോലീസിനെ മുന്നിൽക്കണ്ടതും, സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി.

പോലീസുകാരൻ മുന്നിൽ നിന്ന് വണ്ടി നിർത്തിക്കാൻ ശ്രമിച്ചതാണ് ഇങ്ങനെ ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. സ്കൂട്ടർ നിയന്ത്രണം തെറ്റിയതും, യാത്രക്കാരും പോലീസും റോഡരികിലേക്കു മറിഞ്ഞ് വീണു. ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ ഓടിയെത്തുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സ്ഥലം എവിടെയെന്ന് പരാമർശിച്ചിട്ടില്ല. ഇദ്ദേഹത്തിന് പരിക്കുകളുണ്ടോ, പിന്നീടെന്തു സംഭവിച്ചു എന്ന കാര്യങ്ങളും വീഡിയോയിലില്ല. വീഡിയോയ്ക്ക് സംവിധായകൻ ഉൾപ്പെടുത്തിയിരിക്കുന്ന ബി.ജി.എം. തമാശമട്ടിലാണെങ്കിലും കമന്റ് സെക്ഷനിൽ പലരും ആ പോലീസുകാരന്റെ അവസ്ഥയോർത്ത് അപലപിക്കുന്നുണ്ട്.

നിയമം പാലിക്കാനും, ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാനും ഏവരും ഹെൽമെറ്റ് ധരിച്ചു പുറത്തിറങ്ങുന്നതാനാണ് അഭികാമ്യം. (വീഡിയോ ചുവടെ)
View this post on Instagram


A post shared by OMAR LULU (@omar_lulu_)


Also read: വാക്സിനേഷൻ എടുക്കുമ്പോൾ നിലവിളിച്ച് മുത്തശ്ശി; വീഡിയോ വൈറൽ

ഒരു ഇൻജെക്ഷൻ എന്ന് കേട്ട പാടെ കരയുന്നവരായി കുട്ടികളെ മാത്രം കരുതേണ്ട. സൂചി മുനയെ പേടിയുള്ളവർ കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്നവരും കൂടിയാണ്. മുതിർന്ന പലയാൾക്കാർക്കും സൂചി അടുത്തേക്ക് വരുമ്പോൾ തന്നെ സകല ധൈര്യവും ചോർന്നൊലിക്കും.

അത്തരമൊരാളാണ് ഈ വീഡിയോയിൽ. കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്ന മുത്തശ്ശിയാണ് വീഡിയോയിൽ. വാക്സിൻ ഇൻജെക്ഷൻ വഴി കൊടുക്കുമെന്ന് ആള് പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. രണ്ടുപേർ ചേർന്ന് പിടിച്ചു വച്ച ശേഷമാണ് മൂന്നാമത്തെ നേഴ്സ് വാക്സിൻ നൽകുന്നത്.

ഇവർ ഏതു നാട്ടുകാരിയാണ് എന്ന് വ്യക്തമല്ല. ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വാക്സിൻ ആരംഭിക്കുന്നതും ഉച്ചത്തിലുള്ള അലർച്ചയാണ് മുത്തശ്ശിയിൽ നിന്നും ഉണ്ടാവുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Summary: Director Omar Lulu posts a video where two men, not wearing their helmets have knocked a policeman down during a vehicle inspection. The undated video shows the policeman trying to stop the vehicle, but failing to do so, both riders and the cop fall on the ground
Published by: user_57
First published: May 6, 2021, 10:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories