നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • IFFI | നടി ഹേമമാലിനിയും പ്രസൂണ്‍ ജോഷിയും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍; പുരസ്‌കാരം IFFIയില്‍ നല്‍കി ആദരിക്കും

  IFFI | നടി ഹേമമാലിനിയും പ്രസൂണ്‍ ജോഷിയും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍; പുരസ്‌കാരം IFFIയില്‍ നല്‍കി ആദരിക്കും

  കേന്ദ്ര വാര്‍ത്താ വിതരണ - പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

  • Share this:
   നടി ഹേമ മാലിനിയ്ക്കും (Hema Malini) ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിയ്ക്കും (Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം (Indian Personality of the Year). ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (International Film Festival of India, IFFI) ഇരുവരേയും പുരസ്‌കാരം നല്‍കി ആദരിക്കും.

   കേന്ദ്ര വാര്‍ത്താ വിതരണ - പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരവും നല്‍കി ആദരിക്കും.

   സത്യജിത്ത് റേയുിെനിമകട 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

   ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

   നവംബര്‍ 20ന് ആരംബിക്കുന്ന IFFI നവംബര്‍ 28നാണ് സമാപിക്കുന്നത്.

   അതേ സമയം 52-ാമത് ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം.

   സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്‌ട്രേഷനുള്ള ഫീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വല്‍ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാണാവുന്നതാണ്.

   കാര്‍ലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കല്‍ ഡ്രാമ ചിത്രം 'ദ് കിംഗ് ഓഫ് ഓള്‍ ദ് വേള്‍ഡ്' ആണ് ഇത്തവണത്തെ ഐഎഫ്എഫ്‌ഐയുടെ ഉദ്ഘാടന ചിത്രം.

   Also Read - CJI NV Ramana | ചാനൽ ചർച്ചകൾ കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നു, എല്ലാവർക്കും തങ്ങളുടേതായ അജണ്ടയുണ്ട്: ചീഫ് ജസ്റ്റിസ് എൻ വി രമണ

   റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി, ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേല താര്‍ എന്നിവരുടെ റെട്രോസ്‌പെക്റ്റീവുകളും മേളയിലുണ്ട്.

   രജിസ്റ്റര്‍ ചെയ്യാന്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

   https://virtual.iffigoa.org/
   Published by:Karthika M
   First published:
   )}