• HOME
 • »
 • NEWS
 • »
 • film
 • »
 • ജയറാമാണോ? ആദ്യരാത്രി കുളമായിരിക്കും അത് സംശയല്ല്യ

ജയറാമാണോ? ആദ്യരാത്രി കുളമായിരിക്കും അത് സംശയല്ല്യ

'കടിഞ്ഞൂൽ കല്യാണം' മുതൽ 'സ്വയംവരപ്പന്തൽ' വരെ 'കുളമായ ആദ്യരാത്രി രംഗങ്ങൾ' അഭിനയിച്ച ജയറാം

 • Last Updated :
 • Share this:
  നടൻ ജയറാം (Jayaram) അഭിനയിച്ച വിവാഹ രംഗങ്ങൾ പ്രേക്ഷകർക്കും ആരാധകർക്കും ഓർമ്മയുണ്ടാവും. എന്നാൽ ആദ്യരാത്രിയിലെ നായകൻ ജയറാമാണോ, കഥയിൽ അതെല്ലാം തന്നെ കുളമായ ഒരു ചരിത്രം മലയാള സിനിമ (Malayalam cinema) നോക്കിയാൽ കാണാം. അവയിൽ ഓരോന്നിലും, അപ്രതീക്ഷിതമായ ഏതെങ്കിലുമൊരു വഴിത്തിരിവുണ്ടാവും.

  വീട്ടുകാരിൽ നിന്നും സ്വന്തം വിവാഹം മറച്ചുപിടിച്ച് ഒടുവിൽ അവരുടെ മുൻപിൽ വച്ച് തന്നെ തരികിട ഒപ്പിച്ച് കാമുകിയെ വിവാഹം ചെയ്ത 'ചക്കിക്കൊത്ത ചങ്കരൻ' സിനിമയിലെ പ്രദീപിനെ ആരും മറന്നിട്ടുണ്ടാവില്ല. ഇന്നും മിനിസ്‌ക്രീനിലെ നിത്യസന്ദർശകനാണ് പ്രദീപും ഭാര്യ റോഷ്‌നിയും (ഉർവശി) കുടുംബവും.

  മറച്ചുപിടിച്ച വിവാഹത്തിന് ശേഷം രാത്രിയിൽ ഹോട്ടൽ മുറിയിൽ ആദ്യരാത്രി ചിലവിടാൻ തീരുമാനിക്കുന്ന പ്രദീപിനും ഭാര്യക്കും പോലീസ് കയറിവരുന്ന രംഗം നേരിടേണ്ടി വരുന്നുണ്ട്. സ്ഥിരം റെയ്ഡ് നടക്കുന്ന ഹോട്ടലിൽ അക്കാര്യം മനസ്സിലാവാതെ മുറിയെടുത്ത ദമ്പതികൾ ഒടുവിൽ പോലീസിനെ കാര്യംപറഞ്ഞു മനസ്സിലാക്കാൻ വളരെയേറെ ബുദ്ധിമുട്ടുണ്ട്.

  'മേലേപ്പറമ്പിൽ ആൺവീട്' എന്ന സിനിമയിൽ തമിഴ്നാട്ടിൽ നിന്നും വിവാഹം ചെയ്ത ഭാര്യ പവിഴത്തെ (ശോഭന) സ്വന്തം വീട്ടിലെ വീട്ടുജോലിക്കാരിയായി കൊണ്ടുവരുന്ന യുവാവിന്റെ ദയനീയ അവസ്ഥയാണ് ജയറാം കഥാപാത്രത്തിന്. ശേഷം ശാന്തിമുഹൂർത്തം എന്ന ആദ്യരാത്രി തൊഴുത്തിൽ ചിലവിടാനാണ് നായകൻറെ നിയോഗം.

  'മിന്നാമിനുങ്ങിനും മിന്നുകെട്ട്' സിനിമയിൽ കോളേജ് കാലത്തെ ശത്രുവിനെ ഭാര്യയായി ലഭിച്ചാൽ ഒരാൾ നേരിടാവുന്ന എല്ലാ വയ്യാവേലികളും ജയറാം കഥാപാത്രം ആദ്യരാത്രിയിൽ നേരിടുന്നുണ്ട്. ഇവിടെയും ശോഭന തന്നെയാണ് നായിക.

  മാനത്തുകൂടി പോയതിനെ ഏണിവച്ചു പിടിക്കുന്ന നായകനാണ് 'വൺ മാൻ ഷോയിലെ' അഡ്വക്കേറ്റ് ജയകൃഷ്ണൻ. മാനസിക പ്രശ്നങ്ങളുള്ള ഹരിനാരായണൻ എന്ന ലാൽ കഥാപാത്രത്തെ സ്വന്തം ഉറപ്പിൽ നിയമത്തിന്റെ കയ്യിൽ നിന്നും ഇറക്കിക്കൊണ്ടുവരുന്ന ജയകൃഷ്ണൻ ആദ്യ രാത്രിയിലാണ് ഹരിനാരായണൻ താൻ വിചാരിച്ച ആളല്ല എന്ന് മനസ്സിലാക്കുന്നത്. ഭാര്യ രാധികയിൽ (സംയുക്ത) നിന്നും അക്കാര്യം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന നായകനാണ് സിനിമയിൽ.  ഭാര്യ പ്രിയയുടെ മനോനില തെറ്റിയുള്ള പെരുമാറ്റമാണ് 'സ്വയംവരപ്പന്തലിലെ' ദീപക്കിന് മുന്നിൽ ചോദ്യചിഹ്നമാവുന്നത്. പാറ്റയെ കണ്ടു നിലവിളിക്കുന്ന സംയുക്ത വർമ്മ കഥാപാത്രത്തിന്റെ പെരുമാറ്റത്തിൽ തുടങ്ങി പിന്നീടങ്ങോട്ട് ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന കഥാപാത്രമാണ് നായകൻ.

  മൈ ബിഗ് ഫാദർ, ഫ്രണ്ട്സ്, ബന്ധുക്കൾ ശത്രുക്കൾ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കടിഞ്ഞൂൽ കല്യാണം തുടങ്ങിയ സിനിമകളിലും ഇത്തരത്തിൽ 'കുളമായ ആദ്യരാത്രി' രംഗങ്ങൾ കാണാവുന്നന്താണ്. എന്നിരുന്നാലും തലവട്ടത്തിലെ തലത്തിൽ ദിനേശനായ ശ്രീനിവാസൻ, അർജുനൻ പിള്ളയും അഞ്ചു മക്കളും സിനിമയിലെ ഹരിശ്രീ അശോകൻ, പകൽപ്പൂരം സിനിമയിലെ മുകേഷ് എന്നിവരും സമാന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

  Summary: Here's a look at Jayaram movies where scenes involving the first wedding night scenes of the protagonist ended in trouble
  Published by:user_57
  First published: