നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Teachers' Day 2021: ഗുരുശിഷ്യ ബന്ധം പ്രമേയമാക്കി നിർമ്മിച്ച ചില മനോഹരസിനിമകൾ

  Happy Teachers' Day 2021: ഗുരുശിഷ്യ ബന്ധം പ്രമേയമാക്കി നിർമ്മിച്ച ചില മനോഹരസിനിമകൾ

  ഗുരു ശിഷ്യ ബന്ധം മനോഹരമായി അവതരിപ്പിച്ച നിരവധി സിനിമകൾ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ട്

  അധ്യാപനം പ്രമേയമാക്കിയ ചിത്രങ്ങൾ

  അധ്യാപനം പ്രമേയമാക്കിയ ചിത്രങ്ങൾ

  • Share this:
   അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് എന്ന് പറേയണ്ടതില്ലല്ലോ? എങ്ങനെ പഠിക്കണം എന്നതിൽ കവിഞ്ഞ് ഭാവി ജീവിതത്തിൽ നാം അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾ എങ്ങനെ അനായാസം തരണം ചെയ്യാം എന്ന് കൂടി അധ്യാപകർ നമ്മ പഠിപ്പിക്കുന്നു. ഗുരു ശിഷ്യ ബന്ധം മനോഹരമായി അവതരിപ്പിച്ച നിരവധി സിനിമകൾ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ട്. ഈ വിശേഷ ദിവസത്തിൽ അത്തരം ചില സിനിമകളിലേക്ക് നമുക്ക് തിരിഞ്ഞു നോക്കാം.

   സൂപ്പർ 30

   അധ്യാപകന്റെയും വിദ്യാർത്ഥികളുടെയും ഇടയിലെ ബന്ധം വളരെ മനോഹരമായി അവതരിപ്പിച്ച ഒരു ചിത്രമാണിത്. IIT പരീക്ഷ പാസാവാൻ വേണ്ടി തയ്യാറെടുക്കുന്ന ‘സൂപ്പർ 30’ എന്ന ബാച്ചിനെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. എല്ലാം മറന്ന് തന്റെ വിദ്യാർത്ഥികളെ സഹായിക്കാൻ ആനന്ദ് എന്ന അധ്യാപകൻ തയ്യാറാവുന്നതാണ് സിനിമയുടെ കഥ.

   ഹിച്ച്കി

   വിദ്യാർത്ഥികളുമായി പ്രത്യേക ബന്ധം സൂചിപ്പിക്കുന്ന സിനിമയാണ് ഹിച്ച്കി. റാണി മുഖർജിയാണ് സിനിമയിൽ അധ്യാപികയുടെ വേഷത്തിലെത്തിയത്. സ്വന്തം പരിമിതികൾ മറന്ന് വിദ്യാർത്ഥികൾക്കായി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന റാണിയ്ക്ക് മുന്നിൽ ലോകം തന്നെ നമിച്ചു പോവും.

   താരേ സമീൻ പർ

   അധ്യാപകൻ ആമിർ ഖാന്റെയും വിദ്യാർത്ഥിയായ ദർശീൽ സഫാരിയുടെയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം അടയാളപ്പെടുത്തിയത്. വായിക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയെ പിതാവ് കുടുംബത്തിൽ നിന്ന് അകലെ ബോർഡിംഗ് സ്കൂളിൽ ചേർക്കുന്നത് മുതലാണ് ചിത്രം ആരംഭിക്കുന്നത്. മകന്റെ പ്രശ്നം തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനല്ല അച്ഛൻ ശ്രമിച്ചത്. കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ ആമിർ അത് പരിഹരിച്ചു എന്ന് മാത്രമല്ല കുട്ടിയിലെ കഴിവ് കണ്ടെത്തുക കൂടി ചെയ്യുന്നു.

   ചോക്ക് ആന്റ് ഡസ്റ്റർ

   അധ്യാപകരുടെയും വിദ്യാർത്ഥികളുടെ ഇടയിൽ സാധാരണയുണ്ടാവാറുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഈ ചിത്രം ചർച്ച ചെയ്തത്. ശബാന ആസ്മിയും ജൂഹി ചൗളയുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

   പാഠ്ശാല

   ഇന്ത്യൻ വിദ്യാഭ്യാസ രീതികളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. ഷാഹിദ് കപൂർ, ആയിശ ടാകിയ, നാനാ പഠേക്കർ എന്നിവരാണ് ഈ ചിത്രത്തിൽ വേഷമണിഞ്ഞത്.

   മൊഹബ്ബതേൻ

   മ്യൂസിക് ടീച്ചറായ ഷാറൂഖ് ഖാനും തന്റെ വിദ്യാർത്ഥികളുടെ തമ്മിലുള്ള അതുല്യമായ ബന്ധത്തെ കുറിച്ചാണ് ഈ സിനിമ കഥ പറയുന്നത്. വിദ്യാർത്ഥികളുടെ സുഹൃത്തായി മാറിയ അധ്യാപകൻ ജീവിതം പൂർണമായി എങ്ങനെ ആസ്വദിക്കാം എന്നും അവരെ പഠിപ്പിക്കുന്നു.

   Summary: The teachers teach their students the way to live and also prepare them to face the problems that life may throw at them in future. This special bond between students and teachers has also been shown in some beautiful films. On this special occasion of Teachers Day, let’s have a look at some of these films
   Published by:user_57
   First published:
   )}