ഐ മിസ് യു ഡാ പൊറോട്ടാ; ജി.എസ്.ടി. വർധിപ്പിച്ച ശേഷം പൊറോട്ടക്കായൊരു ഗാനം

Here comes a tribute to Porotta after GST hike | മലയാളികള്‍ ഇപ്പോള്‍ ഏറ്റവും മിസ്സ് ചെയ്യുന്ന പോറോട്ടയ്ക്ക് വേണ്ടിയൊരു ഗാനം

News18 Malayalam | news18-malayalam
Updated: June 13, 2020, 1:24 PM IST
ഐ മിസ് യു ഡാ പൊറോട്ടാ; ജി.എസ്.ടി. വർധിപ്പിച്ച ശേഷം പൊറോട്ടക്കായൊരു ഗാനം
'ഐ മിസ് യു ഡാ പൊറോട്ട'യിൽ നിന്നും
  • Share this:
പൊറോട്ട മറ്റു റൊട്ടികളെ പോലെ വെറുമൊരു റൊട്ടി അല്ലെന്നും, 18 ശതമാനം ജി.എസ്.ടി.യുള്ള ലക്ഷുറി വിഭവമാണ് എന്നുമുള്ള വാർത്ത പൊറോട്ട സ്നേഹികളായ മലയാളികളെ തെല്ലൊന്നുമല്ല ദുഖിതരാക്കിയത്. മലയാളികള്‍ ഇപ്പോള്‍ ഏറ്റവും മിസ്സ് ചെയ്യുന്ന പോറോട്ടയ്ക്ക് വേണ്ടിയൊരു പാട്ടുമായി ഒരു സംഘം ഇതാ എത്തുന്നു. 'ഐ മിസ്സ് യൂ ഡാ പൊറോട്ട' സോംഗുമായി.

Also read: അസ്വസ്ഥതകളുണ്ട്, ഞാൻ ദേഷ്യപ്പെട്ടാൽ പോലും ഒന്നും തോന്നരുത്, ക്ഷമിച്ചേക്കണം; ആടുജീവിതത്തിനായി പൃഥ്വിരാജ് താണ്ടിയ കടമ്പകളെ പറ്റി ബ്ലെസി

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ ആയപ്പോള്‍ ഏറ്റവും മിസ്സ് ചെയ്തതും പൊറോട്ട തന്നെയാണ്. ചിലര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പേര്‍ക്കും ഇപ്പോള്‍ പഴയപോലെ ലഭ്യമല്ലാത്തതും പണ്ടത്തെപ്പോലെ ഇഷ്ടപെട്ട ഹോട്ടലില്‍ ഫേവറേറ്റ് കറിയുടെ കൂടെ ആസ്വദിച്ചുകഴിക്കാന്‍ കഴിയാത്തത് കൊണ്ടും മലയാളികള്‍ക്ക് പൊറോട്ട ഇന്ന് ഒരു മിസ്സിംഗ് തന്നെയാണ്.

Also read: സംയുക്തയെ ട്രോളുന്ന ബിജു മേനോൻ; ട്രോൾ ലോകത്തിൽ കാണാത്തതിന്റെ കാരണം വെളിപ്പെടുത്തി സംയുക്ത വർമ്മ

ആ ഒരു കാര്യമാണ് ഇപ്പോള്‍ 'ഐ മിസ്സ് യൂ ഡാ' എന്ന ഗാനമായി ഇന്നലെ ഓണ്‍ലൈന്‍ ആയി അവനിയര്‍ ടെക്നോളജി പുറത്തിറക്കിയത്. സിയ ഉള്‍ഹക്ക്, സച്ചിന്‍ രാജ്, സുധീഷ് കുമാര്‍ എന്നിവര്‍ ചേർന്ന് പാടി അവതരിപ്പിച്ച് ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം. ഹസ്സന്‍ ആണ്.First published: June 13, 2020, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading