ലോഹിതദാസ്- സിബിമലയില്‍ കൂട്ടുകെട്ടില്‍ പിറന്ന കിരീടം എന്ന ചലച്ചിത്രം മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ കഥാപാത്രങ്ങളുടെ അത്രയും പ്രധാന്യത്തോടെ സ്‌ക്രീനില്‍ കണ്ട ആല്‍മരവും പ്രേക്ഷക മനസില്‍ ഇപ്പോഴുമുണ്ട്. ആ ആല്‍മരം തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആര്യനാട്ടെ കാഞ്ഞിരമൂട്ടിലാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് കെ.എസ് ശബരീനാഥന്‍.
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷന്‍ അടിമുടി മാറിയിരിക്കുകയാണെന്ന് ശബരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. പുതിയ റോഡുകളുടെ സംഗമവും സര്‍ക്കാര്‍ സ്ഥാപനങ്ങളും തന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങള്‍ക്ക് നടുവിലും എല്ലാവര്‍ക്കും തണലേകികൊണ്ട് ജംഗ്ഷനില്‍ ആ ആല്‍മരം ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടെന്നും എം.എല്‍.എ പറയുന്നു. ആല്‍മരത്തിന്റെ ചിത്രവും എം.എല്‍.എ പങ്കുവച്ചിട്ടുണ്ട്.
എം.എല്‍.എയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍;
'ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്.
മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക് നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.'
Also Read മമ്മൂട്ടിക്കായി കരുതിവെച്ച 'കിരീടം' മോഹൻലാലിന്റേതായി; സേതുമാധവന്റെ ആത്മനൊമ്പരങ്ങൾക്ക് മുപ്പത് വയസ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Thilakan, Mohanlal, Mohanlal Actor, നടൻ തിലകൻ, മലയാള സിനിമ, മോഹൻലാൽ