ജോയ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷിനോയ് ജോയ് നിർമ്മിച്ച് നവാഗതനായ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന 'സൂപ്പർഹീറോ' എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ യുവനടന്മാരായ ആന്റണി പെപ്പെയും അർജുൻ അശോകനും ചേർന്ന് തങ്ങളുടെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിലൂടെ പുറത്തിറക്കി. ടിക്ക്ടോക്ക് താരങ്ങളായ ബേബി തെന്നൽ, മാസ്റ്റർ ആദിഷ്, മാസ്റ്റർ ഡാവിഞ്ചി എന്നീ കുട്ടികുരുന്നുകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശ്ശൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ കുട്ടികളെ കൂടാതെ മലയാളത്തിലെ മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്. ശ്രീറാം നമ്പ്യാർ ഛായാഗ്രഹണവും സെറിൻ ഫ്രാൻസിസ് സംഗീതവും നിർവഹിച്ചിരിക്കുന്നു.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.