നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Hariharan | കാലത്തിനൊപ്പം മാറുന്ന സംഗീതവുമായി ഹരിഹരന്റെ സംഗീതയാത്ര

  Happy Birthday Hariharan | കാലത്തിനൊപ്പം മാറുന്ന സംഗീതവുമായി ഹരിഹരന്റെ സംഗീതയാത്ര

  Here's wishing a happy birthday to legendary singer Hariharan | പത്മശ്രീ അവാർഡ് നൽകി രാജ്യം ആദരിച്ച മലയാളത്തിന്റെ പുത്രൻ ഹരിഹരന് ഇന്ന് പിറന്നാൾ

  ഹരിഹരൻ

  ഹരിഹരൻ

  • Share this:
   തിരുവനന്തപുരത്തിന്റെ മകനായി പിറന്ന് രാജ്യമൊട്ടാകെ കേരളത്തിന്റെ യശ്ശസുയർത്തിയ സംഗീതജ്ഞൻ ഹരിഹരന് ഇന്ന് 66-ാം പിറന്നാൾ. സംഗീത സദസ്സുകളിൽ നിന്ന് വെള്ളിത്തിരയിലേക്കും, ഗസൽ ലോകത്തേക്കും, ആൽബം സംഗീതത്തിലേക്കും എന്നിങ്ങനെ സംഗീത ലോകത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹം നിറഞ്ഞ് നിൽക്കുന്നു.

   പത്മശ്രീ അവാർഡ് നൽകി രാജ്യം ആദരിച്ച ഹരിഹരൻ അഞ്ഞൂറിലധികം തമിഴ് ഗാനങ്ങളും ഇരുന്നൂറോളം ഹിന്ദി ഗാനങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ മുപ്പതില്പരം ഗസൽ ആൽബങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.

   “സംഗീതം പഠിക്കാൻ അമ്മയാണ് തന്നെ പ്രേരിപ്പിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. കുഞ്ഞുനാളിൽ തന്നെ അമ്മയുടെ പൂർണ്ണ പിന്തുണ ലഭിച്ചിരുന്നു എനിക്ക്. അമ്മയുടെ തുറന്ന സമീപനമാണ് ഇന്ന് ഈ നിലയിൽ എത്താൻ തന്നെ സഹായിച്ചത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. യഥാർത്ഥ സംഗീതം ഹൃദയത്തെ തൊടുന്നു എന്നാണ് അമ്മ പഠിപ്പിച്ച പാഠം,” മുൻപൊരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ.   'ഉർദു ബ്ലൂസ്' എന്ന പേരിൽ ഹരിഹരൻ തുടങ്ങിയ പുതിയ സംഗീത രൂപത്തെ പറ്റി സംസാരിക്കുമ്പോൾ ഏറെ അഭിമാനമാണദ്ദേഹത്തിന്. 2002 തുടങ്ങിയ 'ഉർദു ബ്ലൂസ്' ബന്ധങ്ങളെക്കുറിച്ചും, സ്നേഹത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. യുവാക്കളും, ക്ലാസിക് ഇഷ്ടപ്പെടുന്നവരും ഒരുപോലെ സ്വീകരിച്ച് രൂപമാണ് ഇത്.

   സംഗീതത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് പറയുന്ന ഹരിഹരൻ ബോധപൂർവ്വം ഇത്തരം കാര്യങ്ങൾ ചെയ്തിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്. സമയത്തിനൊപ്പം സംഗീതവും മാറി വരും എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.

   ഇന്റി പോപ്, ഗസൽ, ഭജൻ തുടങ്ങി എല്ലാവിധ ഗാന രീതികളിലും കൈവച്ച ഇദ്ദേഹം താൻ വന്ന വഴിയായ കർണാട്ടിക് സംഗീതത്തെ കൈയൊഴിയാൻ തയ്യാറാല്ല. അമ്മ അലമേലു മണിയാണ് എന്നെ കർണാടിക് സംഗീതം പഠിപ്പിച്ചത്. ഉസ്താദ് മുസ്തഫ ഖാൻ തന്നെ ഗസൽ പഠിപ്പിച്ചെങ്കിലും മെഹ്ദി ഹസൻ സാബിനെ ആത്മീയ ഗുരുവായി മനസ്സിലാക്കുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗസൽ ആണ് അധികവും പാടാറ്. ആത്മ സുഹൃത്തുകൂടിയാണ് ഗസൽ.

   1970-കളിൽ വളർന്ന ഹരിഹരൻ, ബീറ്റിൽസ് അനുകരിച്ച് നീണ്ട മുടിയും റിപ്ഡ് ജീൻസും സ്റ്റൈലായി കൊണ്ടു നടന്നിരുന്നു. പോപ് സംഗീതത്തിൽ പ്രത്യേക പരിശീലനം ഒന്നും നേടിയിട്ടില്ല എങ്കിലും സ്കൂളിൽ നിന്നാണ് അദ്ദേഹം ഇതേകുറിച്ച് അറിഞ്ഞു തുടങ്ങുന്നത്.

   "സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ സംഗീത വിദ്യാഭ്യാസം നൽകണം എന്നാണ് എൻറെ അഭിപ്രായം. മ്യൂസിക് പഠിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മ്യൂസിക് ഒരു കാരണമായിത്തീരുകയും ചെയ്യും," എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

   സ്കൂളുകളിൽ സംഗീതം പഠിപ്പിച്ചാൽ എല്ലാ വിദ്യാർത്ഥികളും സംഗീതജ്ഞരായി മാറില്ല എന്ന് ഉറപ്പാണ്. എല്ലാ വിദ്യാർത്ഥികളും മാത്തമാറ്റിക്സ് വിദഗ്ധരും ശാസ്ത്രജ്ഞരുമായി തീരുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.   കോവിഡ് നാളുകളിൽ ഹരിഹരന്റെ ‘അയാം സ്റ്റാൻഡിങ് വിത്ത് യൂ’

   ആളുകൾക്കിടയിൽ കോവിഡ് വ്യാപനത്തെ കുറിച്ച് ബോധവൽക്കരണം നടത്താൻ വേണ്ടി നിർമ്മിച്ച പ്രത്യേക മൂസിക് വീഡിയോയാണ് ‘അയാം സ്റ്റാൻഡിങ് വിത്ത് യൂ.’ ആറു ഭൂഖണ്ഡങ്ങളിൽ നിന്നായി 170 ഓളം കലാകാരന്മാർ ചേർന്ന് നിർമ്മിച്ച ഈ ആൽബത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രത്യക്ഷപ്പെട്ട ഏക സംഗീതജ്ഞനാണ് ഹരിഹരൻ. ഇംഗ്ലീഷിലാണ് പുതിയ ആൽബം നിർമ്മിച്ചതെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏക ഗായകൻ എന്ന നിലയിൽ ഏറെ സന്തുഷ്ടനാണ് ഹരിഹരൻ. ലോകാരോഗ്യ സംഘടനയുടെ കോവിഡ് സോളിഡാരിറ്റി റെസ്പോൺസ് ഫണ്ടിനെ സപ്പോർട്ട് ചെയ്തു നിർമ്മിച്ച ഗാനത്തെ ‘ആത്മാവുള്ളത്’ എന്നാണ് ഹരിഹരൻ വിശേഷിപ്പിക്കുന്നത്.

   ഗാനത്തിന്റെ റഫ് കട്ട് അയച്ചപ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു എന്ന് ഹരിഹരൻ. വളരെ പ്രൊഫഷനലായ രീതിയിൽ നിർമ്മിച്ച ഒരു ആൽബം ആയിരുന്നു ഇത്. “എന്റെ മകൻ കിരണിന്റെ സഹായത്തോടെ ഷൂട്ട് ചെയ്ത ഈ വീഡിയോ വളരെ മനോഹരമായ അനുഭവമായിരുന്നു. ഗാനത്തിൻറെ പൂർണ്ണരൂപം അയച്ചു തന്നപ്പോൾ ഞാൻ ആകെ ആശ്ചര്യപ്പെട്ടു പോയി. ഇത്തരം ഒരു ഗ്രൂപ്പിൻറെ ഭാഗമാകാൻ കഴിഞ്ഞത് വളരെ വലിയ ആനുകൂല്യമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. ട്രാക്കും, ഘടനയും, സംഗീതവും, സംവിധാനവും, വരികളും, എല്ലാം വളരെ മനോഹരമാണ്,” ഹരിഹരൻ പറയുന്നു.

   “ഡയാ൯ വാരന്റെ വരികളോട് സംഗീതം നൽകിയ ഷാരോണ് ഫാർബർ പൂർണ്ണമായും നീതിപുലർത്തി എന്നാണ് മനസ്സിലാക്കേണ്ടത്. സംവിധായകനായ ഗേവ് മിറോന്റെ അത്ഭുത സ്പർഷം ആൽബത്തെ വേറിട്ട് നിർത്തുന്നു,” അദ്ദേഹം പറഞ്ഞു.
   Published by:user_57
   First published:
   )}