നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നിർമ്മാതാവിന്റെ വീട് കയറി ആക്രമിച്ച കേസ്: റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം

    നിർമ്മാതാവിന്റെ വീട് കയറി ആക്രമിച്ച കേസ്: റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം

    നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ച കേസിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

    • Share this:
      കൊച്ചി: നിർമ്മാതാവിന്റെ വീട് കയറി ആക്രമിച്ച കേസിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം അനുവദിച്ചു. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ച കേസിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ കോടതി സർക്കാരിന്റെ അഭിപ്രായവും ആരാഞ്ഞു.

      സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർമ്മാതാവിന്റെ വീട് കയറി ആക്രമിച്ചു! വാസ്തവമെന്ത്?


      സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ചുവെന്നും തിരിച്ചും പരാതി ഉയർന്നിരുന്നു. തന്നെയും കുടുംബത്തെയും ആക്രമിക്കാൻ രാത്രിയിൽ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ 40 ഗുണ്ടകളുമായി റോഷൻ എത്തിയെന്നാണ് നിർമ്മാതാവിന്റെ പരാതി. കേസിൽ ആൽവിൻ ആന്റണി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ തന്നെയും സുഹൃത്ത് നവാസിനെയും ആൽവിനും സംഘവും മർദിച്ചുവെന്നാണ് റോഷന്റെ വാദം.

      തീയതി നിശ്ചയിച്ചു; പേളിക്ക് മേടത്തിൽ താലികെട്ട്


      ആൽവിൻ ആന്റണിയുടെ മകനും റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനുമായ ആൽവിൻ ജോൺ ആന്റണിയുമായുള്ള പ്രശ്നമാണ് ‌അക്രമത്തിൽ കലാശിച്ചത് എന്നാണ് നിഗമനം. അതേസമയം അക്രമത്തിനിരയായതു താനാണെന്നു കാണിച്ചു റോഷൻ ആൻഡ്രൂസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

      First published:
      )}