വനിതാ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ ധനസഹായം; സർക്കാർ പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ

രണ്ടു വനിതാ സംവിധായകര്‍ക്കാണ് സിനിമ നിര്‍മ്മാണത്തിന് സഹായം നല്‍കുന്നത്, അല്ലാതെ തിരക്കഥയ്ക്കല്ല എന്നിരിക്കെ മികച്ചതെന്ന് പറഞ്ഞ് തിരക്കഥകള്‍ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് ആരോപണം.

News18 Malayalam | news18-malayalam
Updated: October 30, 2019, 10:12 PM IST
വനിതാ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ ധനസഹായം; സർക്കാർ പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ
News18
  • Share this:
തിരുവനന്തപുരം: രണ്ടു വനിത സംവിധായകർക്ക് സിനിമ നിർമ്മിക്കാനുള്ള മൂന്നുകോടി രൂപയുടെ കേരള സർക്കാർ പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്തു. കെഎസ്എഫ്ഡിസി നടപ്പാക്കുന്ന സിനിമ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകാനാകില്ലെന്ന് വ്യക്തമാക്കിയാണ് സ്‌റ്റേ.സിനിമാ നിര്‍മാണത്തിന് അപേക്ഷ നല്‍കിയ ഒരുകൂട്ടം വനിതകളാണ് കോടതിയെ സമീപിച്ചത്.

എന്തായിരുന്നു പദ്ധതി

സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി രണ്ട് വനിതാ സംവിധായകർക്ക്‌ സിനിമാ നിര്‍മ്മാണത്തിന് കെഎസ്എഫ്ഡിസി വഴി ഒന്നര കോടി രൂപ വീതം ധനസഹായം നല്‍കുന്നതായിരുന്നു പദ്ധതി. ഇതിലേയ്ക്കുള്ള അപേക്ഷയോടൊപ്പം പദ്ധതി വഴി ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റും സമർപ്പിക്കാൻ നിർദ്ദേശിച്ചു. അപേക്ഷകരെ കെഎസ്എഫ്ഡിസി നിർദ്ദേശിച്ച അഞ്ചു പേരടങ്ങുന്ന പാനല്‍ തിരക്കഥ വായിച്ചു കേള്‍പ്പിക്കാൻ വിളിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 61 മലയാളി വനിതകളാണ് തിരക്കഥ സമര്‍പ്പിച്ചിരുന്നത്.

എന്തുകൊണ്ട് പരാതി

സംവിധാനത്തിന്റെ കാര്യത്തില്‍ അഭിമുഖങ്ങളുണ്ടാകുമെന്ന് പാനല്‍ വ്യക്തമാക്കിയിരുന്നു . എന്നാൽ തിരക്കഥ വായിച്ചു കേള്‍പ്പിച്ച് ആഴ്ചകൾക്കുള്ളിൽ രണ്ട് തിരക്കഥകൾ തെരഞ്ഞെടുത്തെന്ന് കെഎസ്എഫ്ഡിസി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണ് പരാതിക്ക് അടിസ്ഥാനം.

ധനസഹായം സംവിധായകർക്ക്, തെരഞ്ഞെടുത്തത് തിരക്കഥ

സർക്കാർ രണ്ടു വനിതാ സംവിധായകര്‍ക്കാണ് സിനിമ നിര്‍മ്മാണത്തിന് സഹായം നല്‍കുന്നത്, അല്ലാതെ തിരക്കഥയ്ക്കല്ല എന്നിരിക്കെ മികച്ചതെന്ന് പറഞ്ഞ് തിരക്കഥകള്‍ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് ആരോപണം. തിരക്കഥകൾ കേട്ട പാനലിലെ ചില അംഗങ്ങളുടെ പെരുമാറ്റം മോശമായിരുന്നെന്നും ഒരു വിഭാഗം അപേക്ഷകർ പറയുന്നു. സമർപ്പിച്ചവയിൽ പലതും വായിക്കുക പോലും ചെയ്യാതെ, ചിലത്‌ പാനലിലെ ഒന്നുരണ്ടു അംഗങ്ങൾക്ക്‌ വ്യക്തിപരമായി താൽപര്യമില്ലെന്നുമൊക്കെ പറഞ്ഞ് ഒഴിവാക്കിയതെന്നാണ് ആരോപണം.

പാനലിൽ മലയാളം അറിയാത്തയാളും

ആദ്യം തെരഞ്ഞെടുത്തവയിൽ സ്ക്രിപ്റ്റ് ഡോക്ടറെ സമീപിച്ചാണ് മികച്ച രണ്ടു തിരക്കഥ തെരഞ്ഞടുത്തതെന്നാണ് കെഎസ്എഫ്ഡിസി അറിയിച്ചത്. മലയാളത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള തിരക്കഥാകൃത്തുക്കളും, സംംവിധായകരും ഉണ്ടായിരിക്കെ അഞ്ചുംരാജബാലി എന്ന മലയാളമറിയാത്ത ആളെ മലയാളത്തിലുള്ള തിരക്കഥ തെരഞ്ഞെടുക്കാനായി ചുമതലപെടുത്തിയതിനെതിരേയും പരാതിക്കാർ രംഗത്തെത്തി.

Also Read സംവിധായകനും സംവിധായകനും ഏറ്റുമുട്ടിയപ്പോൾ

First published: October 30, 2019, 10:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading