ഹിഗ്വിറ്റ സിനിമാ പേര് വിവാദം നിയമനടപടികളിലേക്ക് കടക്കുന്നു. വിഷയത്തില്‍ ഫിലിം ചേംബർ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച ഫലം കാണാതായതോടെയാണ് നിര്‍മ്മാതാക്കള്‍ നിയമനടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. എൻ.എസ് മാധവന്റെ അനുമതി കിട്ടിയാൽ മാത്രം പേര് ഉപയോഗിക്കാമെന്ന നിലപാടിലാണ് ഫിലിം ചേംബർ.
Also Read- ഹിഗ്വിറ്റയ്ക്ക് പിന്നാലെ ‘ലെയ്ക്ക’ പുസ്തകവും സിനിമയും; തലക്കെട്ട് വീണ്ടും തലവേദന ആകുന്നോ?
പേര് ഉപയോഗിക്കാൻ പാടില്ലെന്ന് കാട്ടി എൻ.എസ് മാധവൻ നൽകിയ കത്ത് നിലനിൽക്കുന്നതാണ്. പ്രശ്നത്തില്‍ തങ്ങൾ നിസ്സഹായരാണെന്ന് ഫിലിം ചേംബർ നിർമ്മാതാക്കളെ അറിയിച്ചു. വിലക്കിനെ നിയമപരമായി നേരിടാനാണ് നിർമ്മാതാക്കളുടെ തീരുമാനം.
Also Read-എന്നാലും ഹിഗ്വിറ്റേ ഇവിടെ ഇത്രേം കുഴപ്പമുണ്ടാക്കിയിട്ട് ഇങ്ങനെയൊക്കെ നടക്കാമോ?
കഥാമോഷണം ആരോപിച്ച് എൻ.എസ്.മാധവൻ ഫിലിം ചേംബറിന് കത്തു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമയുടെ പേരിന് വിലക്ക് ഏർപ്പെടുത്തിയത്. തർക്കം തീർക്കേണ്ടത് എൻ.എസ്.മാധവനും അണിയറ പ്രവർത്തകരും തമ്മിലാണെന്നും തർക്കം തീർന്നാൽ വിലക്ക് പിൻവലിക്കുമെന്നും ഫിലിം ചേംബർ ഭാരവാഹികള്‍ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.