• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വരമാധുരി തിരിച്ചറിഞ്ഞതിന് നന്ദി പറഞ്ഞ് റാണു മണ്ഡല്‍; പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ഹിമേഷ്

റാണു മണ്ഡലിന്റെ സിനിമാ ഗാനങ്ങള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ഹിമേഷ് പൊട്ടിക്കരഞ്ഞത്.

News18 Malayalam
Updated: September 13, 2019, 6:38 PM IST
സ്വരമാധുരി തിരിച്ചറിഞ്ഞതിന് നന്ദി പറഞ്ഞ് റാണു മണ്ഡല്‍; പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ഹിമേഷ്
ഹിമേഷ്, റാണു
News18 Malayalam
Updated: September 13, 2019, 6:38 PM IST
ലതാ മങ്കേഷ്‌കറിന്റെ സ്വരമാധുരിയില്‍ പാട്ടു പാടി സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ തെരുവ് ഗായിക റാണു മണ്ഡലിന്റെ സിനിമാ ഗാനങ്ങള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് നടനും സംഗീത സംവിധായകന്‍ ഹിമേഷ് രേഷാമ്മിയ. കേവലം തെരുവ് ഗായികയായിരുന്ന തനിക്ക് ബോളിവുഡ് സിനിമയില്‍ പാടാന്‍ അവസരം തന്ന് സഹായിച്ച ഹിമേഷിന് റാണു നന്ദി പറഞ്ഞു. ഇതു കേട്ടതിനു പിന്നാലെയാണ് ഹിമേഷ് വികാരാധീനനായി പൊട്ടിക്കരഞ്ഞത്.

'ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍' എന്ന സിനിമയില്‍ 'തേരി മേരി കഹാനി' എന്ന ഗാനമാണ് റാണു ആലപിച്ചിരിക്കുന്നത്. ഇതിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ടാണ് ഹിമേഷും റാണുവും മാധ്യമങ്ങളെ കാണാനെത്തിയത്.

"ഒരു കുട്ടി ജനിക്കുമ്പോള്‍ അവന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി നമ്മള്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യും. എന്നാല്‍ പിന്നീട് തിരക്കേറിയ ജീവിതത്തിനിടയില്‍ അതൊക്കെ മറന്നു പോകും. ഇത്തരത്തില്‍ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോള്‍ നമുക്ക് സ്വയം അഭിമാനം തോന്നും'- ഹിമേഷ് പറഞ്ഞു.



 

Loading...





View this post on Instagram




 

rewind back the journey of #ranumandal today at the song launch @tips @viralbhayani


A post shared by Viral Bhayani (@viralbhayani) on






റെയില്‍വെ സ്റ്റേഷനുകളില്‍ പാട്ടു പാടി ഉപജീവനം നടത്തിയിരുന്നു റാണു മണ്ഡലിന്റെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.  ഹിമേഷ് വിധികര്‍ത്താവായ റിയാലിറ്റി ഷോയില്‍ അതിഥിയായും റാണു പങ്കെടുത്തു. ഇതിനു പിന്നാലെയാണ് റാണുവിന് സിനിമയില്‍  അവസരം നല്‍കാന്‍ ഹിമേഷ് തീരുമാനിച്ചത്. 'തേരി മേരി കഹാനി' എന്ന ഗാനം റെക്കോഡ് ചെയ്യുന്നതിന്റെ വിഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്.

Also Read വിശപ്പടക്കാൻ പാടിയ തെരുവ് ഗായിക, ഒരൊറ്റ വീഡിയോയിലൂടെ ജീവിതം മാറി മറിഞ്ഞ് റാണു മണ്ഡല്‍
First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...