• HOME
  • »
  • NEWS
  • »
  • film
  • »
  • Akshay Kumar |'പാഠപുസ്തകങ്ങളിൽ അധിനിവേശം നടത്തിയവരെ കുറിച്ച് ഏറെ; രാജാക്കന്മാരെ കുറിച്ച് കുറച്ചുമാത്രം’- അക്ഷയ് കുമാർ

Akshay Kumar |'പാഠപുസ്തകങ്ങളിൽ അധിനിവേശം നടത്തിയവരെ കുറിച്ച് ഏറെ; രാജാക്കന്മാരെ കുറിച്ച് കുറച്ചുമാത്രം’- അക്ഷയ് കുമാർ

നിർഭാഗ്യവശാൽ, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങൾ മാത്രമാണുള്ളത്.

Image: ANI, Twitter

Image: ANI, Twitter

  • Share this:
    രാജ്യത്തെ പാഠപുസ്തകങ്ങളില്‍ (Text books) ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയവരെ (Invaders) കുറിച്ച് ഒരുപാട് വിവരങ്ങളുണ്ടെന്നും എന്നാല്‍ അന്നത്തെ രാജാക്കന്മാരെ (Indian Kings) കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ പരാമർശിക്കുന്നുള്ളൂവെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ (Akshay Kumar). ഇന്ത്യയിലെ നാട്ടുരാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന പൃഥ്വിരാജ് (Prithviraj) എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദേശീയ വാർത്താ ഏജൻസിയായ എഎന്‍ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

    'നിർഭാഗ്യവശാൽ, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങൾ മാത്രമാണുള്ളത്. എന്നാൽ, രാജ്യത്തേക്ക് അധിനിവേശം നടത്തിയവരെ കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ട്. ഇതേപ്പറ്റി നമ്മുടെ പുസ്തകങ്ങളിൽ എഴുതാൻ ആരുമില്ല. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മുഗൾ ചക്രവർത്തിമാരെ കുറിച്ച് പഠിക്കുകയോ അവരെ കുറിച്ച് അറിയുകയോ ഒന്നും വേണ്ട എന്നല്ല മറിച്ച് അവരെ കുറിച്ച് പഠിക്കുമ്പോൾ ഇന്ത്യ ഭരിച്ചിരുന്ന മറ്റ് രാജാക്കന്മാരെ കുറിച്ചും പഠിക്കുകയും അറിഞ്ഞിരിക്കുകയും വേണം. അവരും മഹാന്മാരായിരുന്നു. ’– അക്ഷയ് കുമാർ പറഞ്ഞു.


    ഇന്ത്യന്‍ സിനിമയെ ലോകോത്തര നിലവാരത്തിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം നന്ദി പറയുകയും ചെയ്തു. 'ഇന്ത്യയെ ആഗോള തലത്തിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. രാജ്യത്തെ സാഹചര്യങ്ങളിൽ മാറ്റം കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്.' - അക്ഷയ് കുമാർ പറഞ്ഞു.

    അതേസമയം, അക്ഷയ് കുമാറിന്റെ പരാമർശം പിന്നാലെ വിവാദമാവുകയും ഇതിനെ വിമർശിച്ച് നിരവധി പേർ ട്വിറ്ററിലൂടെയും മറ്റും രംഗത്തെത്തി. ഏഴാം ക്ലാസ് എൻസിഇആർടി ചരിത്ര പാഠപുസ്തകത്തിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ഒരു അധ്യായം തന്നെ ഉണ്ടെന്നും പഠിപ്പിക്കുന്ന സമയം ‘കനേഡിയൻ’ കുമാർ ഉറങ്ങിക്കാണുമെന്നും ഒരാൾ പരിഹസിച്ചു. അക്ഷയ് കുമാർ ഒരിക്കലും സ്‌കൂളിൽ പോകുകയോ എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആർഎസ്എസ് ശാഖകളിൽ പഠിപ്പിക്കാനാകും പോയിട്ടുണ്ടാകുമെന്ന് മറ്റൊരാൾ കുറിച്ചു.
    Published by:Naveen
    First published: