ഒടുവിൽ ജോണി ഡെപ്പും ഇൻസ്റ്റഗ്രാമിൽ; ആദ്യ പോസ്റ്റ് അദൃശ്യനായ ശത്രുവിനെ കുറിച്ച്

ഇൻസ്റ്റഗ്രാമിലെത്തി മണിക്കൂറുകൾക്കുള്ളിൽ 1 മില്യണിലധികം പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.

News18 Malayalam | news18-malayalam
Updated: April 17, 2020, 2:01 PM IST
ഒടുവിൽ ജോണി ഡെപ്പും ഇൻസ്റ്റഗ്രാമിൽ; ആദ്യ പോസ്റ്റ് അദൃശ്യനായ ശത്രുവിനെ കുറിച്ച്
Johnny Depp
  • Share this:
ഹോളിവുഡ് താരം ജോണി ഡെപ്പും ഇൻസ്റ്റഗ്രാമിൽ. സോഷ്യൽ മീഡിയയിൽ നിന്നും ഇത്രകാലം വിട്ടു നിന്ന താരം ഒടുവിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച്ചയാണ് ജോണി ഡെപ്പ് ഇൻസ്റ്റഗ്രാം ആരംഭിച്ചത്. ഇതിനകം 1.7 മില്യൺ ആരാധകരും അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്.

എരിയുന്ന മെഴുകുതിരികൾക്കിടയിൽ നിന്നുള്ള ചിത്രമാണ് ക്യാപ്റ്റൻ ജാക്ക് സ്പാരോ ആദ്യമായി ഇൻസ്റ്റഗ്രാമിൽ അപ് ലോഡ് ചെയ്തത്. "ഹല്ലോ, നിങ്ങൾക്കായി ചിലത് ചിത്രീകരിച്ചിട്ടുണ്ട്, ഒരു മിനുട്ട് തരൂ" എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. 
View this post on Instagram
 

Hello everyone... filming something for you now... gimme a minute


A post shared by Johnny Depp (@johnnydepp) on


അതിന് പിന്നാലെ താരത്തിന്റെ ഒരു വീഡിയോയും എത്തി. എട്ട് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ലോകത്തെ മുഴുവൻ ലോക്ക്ഡൗണിലാക്കിയ കോവിഡിനെ കുറിച്ചാണ് താരം സംസാരിച്ചത്. 
View this post on Instagram
 

Collaboration with my dear friend @jeffbeckofficial . Link in Bio


A post shared by Johnny Depp (@johnnydepp) on


അദൃശ്യനായ ശത്രുവിന്റെ ആക്രമണത്തിലാണ് നാമെന്നും പരസ്പരം സഹായിച്ച് ഈ കഠിനകാലം മറികടക്കണമെന്നും താരം വീഡിയോയിൽ പറയുന്നു.
First published: April 17, 2020, 2:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading