നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇങ്ങനെയാണ് 'ഹോം' ഉണ്ടായത്; മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

  ഇങ്ങനെയാണ് 'ഹോം' ഉണ്ടായത്; മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

  റിലീസ് ആയി ദിവസങ്ങള്‍ കഴിയുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിത്രം ഉയര്‍ത്തിയ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല.

  #HOME

  #HOME

  • Share this:
   മലയാളത്തില്‍ സമീപകാലത്ത് ഒടിടി റിലീസായി പുറത്തിറങ്ങിയ സിനിമകളില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നിലെത്തിയ ചിത്രമാണ് '#ഹോം'. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമാ ചര്‍ച്ചകളിളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ് സിനിമ. ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയി ഈ മാസം 19നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

   ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ ചിത്രത്തിലെ ഒരു ഡിലീറ്റ് രംഗം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേക്കിംഗ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.


   റിലീസ് ആയി ദിവസങ്ങള്‍ കഴിയുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിത്രം ഉയര്‍ത്തിയ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. തെന്നിന്ത്യന്‍ സംവിധായകന്‍ എ ആര്‍ മരുഗദോസ് അടക്കമുള്ള പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്തത്തിയിരുന്നു.

   സാങ്കേതിക പരിജ്ഞാനം കുറഞ്ഞ 'ഒലിവര്‍ ട്വിസ്റ്റ്' എന്ന കുടുംബനാഥനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം റോജിന്‍ തോമസ് ആണ്.

   ശ്രീനാഥ് ഭാസി, നസ്ലന്‍ എന്നിവരാണ് ചിത്രത്തില്‍ ഇന്ദ്രന്‌സിന്റെയും മഞ്ജു പിള്ളയുടെയും മക്കളുടെ വേഷം കൈകാര്യം ചെയ്തത്.
   Published by:Jayesh Krishnan
   First published: