ഇന്റർഫേസ് /വാർത്ത /Film / അമിത രക്തസമ്മർദ്ദം: 'ഹൗസ് ഫുൾ 4' സിനിമ സൗണ്ട് ടെക്നിഷ്യൻ നിമിഷ് പിലങ്കർ നിര്യാതനായി

അമിത രക്തസമ്മർദ്ദം: 'ഹൗസ് ഫുൾ 4' സിനിമ സൗണ്ട് ടെക്നിഷ്യൻ നിമിഷ് പിലങ്കർ നിര്യാതനായി

നിമിഷ് പിലങ്കർ

നിമിഷ് പിലങ്കർ

ഉയർന്ന രക്തസമ്മർദ്ദം കൊണ്ടുണ്ടായ ബ്രയിൻ ഹെമറേജിനെ തുടർന്ന് മരിക്കുമ്പോൾ നിമിഷിന് പ്രായം 29 വയസ്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മുംബൈ: ബോളിവുഡ് സൗണ്ട് ടെക്നിഷ്യൻ നിമിഷ് പിലങ്കർ നിര്യാതനായി. 29 വയസ് ആയിരുന്നു പ്രായം. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നുണ്ടായ ബ്രയിൻ ഹെമറേജിനെ തുടർന്നായിരുന്നു മരണം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളായ ഹൗസ് ഫുൾ 4, ബൈപ്പാസ് റോഡ്, മാർജാവൻ തുടങ്ങി നിരവധി സിനിമകളിൽ സൗണ്ട് ഡിപ്പാർട് മെന്‍റിൽ പ്രവർത്തിച്ചിട്ടുണ്ട്.

    അതേസമയം, നിമിഷ് പിലങ്കറിന്‍റെ മരണം ബോളിവുഡിൽ നിരവധി ചർച്ചകൾക്കും വഴി തുറന്നിരിക്കുകയാണ്. ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് ഇക്കാര്യം ചർച്ചയായിരിക്കുന്നത്. സിനിമയെ സ്നേഹിക്കുന്നതിനാൽ രാവും പകലുമില്ലാതെ ഒരു സിനിമയ്ക്കു വേണ്ടി അദ്ധ്വാനിക്കുന്നവരാണ് ടെക്നീഷ്യൻമാരെന്നും എന്നാൽ അവരുടെ കാര്യത്തിൽ ആർക്കെങ്കിലും ശ്രദ്ധയുണ്ടോയെന്ന് പ്രശസ്ത ക്യാമറമാൻ എസ് കുമാർ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് എസ് കുമാർ ഈ ചോദ്യം ഉന്നയിച്ചത്.

    സിനിമയെ സ്നേഹിക്കുന്നതിനാൽ രാപകലില്ലാതെ അദ്ധ്വാനിക്കുന്ന ഇവർക്ക് അതിന് അനുയോജ്യമായ തരത്തിലുള്ള അംഗീകാരം ലഭിക്കുകയോ തിരിച്ചറിയപ്പെടുകയോ ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിമിഷിന്‍റെ മരണം കണ്ണു തുറപ്പിക്കണമെന്നും കാര്യങ്ങൾ ഉച്ചത്തിൽ പറയണമെന്നും എസ് കുമാർ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

    നിമിഷിന്‍റെ മരണത്തിൽ ട്വിറ്ററിലും ചർച്ചകൾ ഉയർന്നു കഴിഞ്ഞു. അമിത ജോലിയും സമ്മർദ്ദവും ഇൻഡസ്ട്രിയിൽ ഒരു വലിയ കൊലയാളി ആയി മാറിയിരിക്കുകയാണെന്ന് ട്വിറ്ററിൽ അഭിപ്രായമുയർന്നു. ബോളിവുഡ് സിനിമയുടെ നട്ടെല്ലാണ് ടെക്നീഷ്യൻമാരെന്നും എന്നാൽ ആരെങ്കിലും അവരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടോയെന്നും ഖാലിദ് മൊഹമ്മദ് ട്വീറ്റ് ചെയ്തു.

    First published:

    Tags: Bollywood, Bollywood film, Death