ഇന്റർഫേസ് /വാർത്ത /Film / അമ്മയുടെ 35 വർഷം മുൻപത്തെ സാരിയിൽ സാധിക, ദേവീ ഭാവത്തിൽ ഗൗരി; പ്രിയതാരങ്ങളുടെ നവരാത്രി സ്‌പെഷൽ

അമ്മയുടെ 35 വർഷം മുൻപത്തെ സാരിയിൽ സാധിക, ദേവീ ഭാവത്തിൽ ഗൗരി; പ്രിയതാരങ്ങളുടെ നവരാത്രി സ്‌പെഷൽ

സാധിക, ഗൗരി

സാധിക, ഗൗരി

അമ്മയുടെ കല്യാണപ്പുടവ ചുറ്റി സാധിക, ദേവീ ഭാവത്തിൽ ഗൗരി

  • Share this:

വീതിയേറിയ തിളക്കമുള്ള ബോർഡർ ഉള്ള പട്ടുസാരി. ഒരുപക്ഷെ എൺപതുകളിലെ കേരളത്തിലെ കല്യാണ ഫോട്ടോകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ കാണാവുന്ന മണവാട്ടിമാർ ചുറ്റിയിരിക്കുന്നത് ഇത്തരം സാരിയാവും. ട്രെൻഡ് എന്ന വാക്ക് ഒരു ട്രെൻഡ് ആവുന്നതിനും മുൻപുള്ള ഒരുകാലത്തു നിന്നും അത്തരമൊരു സാരി പൊടിതട്ടി എടുത്ത് ചുറ്റി വന്നിരിക്കുകയാണ് നടി സാധിക വേണുഗോപാൽ (Sadhika Venugopal).

"നീണ്ട 35 വർഷങ്ങളുടെ കഥയുണ്ട് ഈ സാരിക്ക്. അമ്മയുടെ സാരിയാണിത്. അമ്മയുടെ വിവാഹസാരി കാലത്തിനപ്പുറവും മകൾക്കു ശോഭയേകുമ്പോൾ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും ദൃഢതയേകുന്നു. മാതൃഭാവം മൂന്നു തരത്തിൽ (അറിവിന്റെയും ജ്ഞ്യാനത്തിന്റെയും പ്രതീകമായ സരസ്വതിയായും, ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും, സമൃദ്ധിയുടെയും പ്രതീകമായ ലക്ഷ്മിയായും, അതുല്യ ശക്തിയുടെയും യുദ്ധ വീര്യത്തിന്റെയും വിശ്വപ്രകൃതിയുടെയും പ്രതീകമായ ദുർഗ്ഗയായും) ആരാധിക്കപ്പെടുന്ന ഈ നവരാത്രി വേളയിൽ ഏവർക്കും ദേവിയുടെ ആശിർവാദവും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. എന്നും നന്മകൾ" സാധിക കുറിച്ചു.


ദേവീ രൂപത്തിലെ വേഷവുമായാണ് സീരിയൽ താരം ഗൗരി വന്നിട്ടുള്ളത്. കിരീടവും, വീണയും, ത്രിശൂലവും, പട്ടു സാരിയും ചുറ്റി സർവ്വാഭരണഭൂഷിതയായാണ് ഗൗരി വന്നിട്ടുള്ളത്.
Also read: ദസറ: വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളും ഐതിഹ്യങ്ങളും

രാജ്യമെങ്ങും നവരാത്രി ആഘോഷത്തിലാണ്. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി അഥവാ ദസറ ഉത്സവം ആഘോഷിക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന പ്രധാന ഹൈന്ദവ ഉത്സവങ്ങളിൽ ഒന്നാണ് ദസറ. ഒക്ടോബര്‍ 15 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ദസറ ആഘോഷം.

രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന പ്രധാന ഹിന്ദു ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. ഈ വര്‍ഷം കേരളത്തിലെ പ്രധാന ആഘോഷമായ വിജയദശമി ഒക്ടോബര്‍ 15 വെള്ളിയാഴ്ചയാണ്. നവരാത്രിയുടെ അവസാനത്തെയാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. തിന്മയുടെ പ്രതീകമായ ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ കീഴടക്കിയത് പോലെ മഹിഷാസുരന്‍ എന്ന അസുരനെ ദുര്‍ഗാദേവി വധിച്ചതിന്റെ അടയാളമായാണ് ദസറ ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയാണ് ഈ ആഘോഷം സൂചിപ്പിക്കുന്നത്.

ദശം (പത്ത്), ഹര (തോൽവി) എന്നീ സംസ്കൃത പദങ്ങളിൽ നിന്നാണ് ദസറ എന്ന പേര് വന്നത്. ഇത് ദശമുഖനായ രാവണനെ (10 തലയുള്ള അസുര രാജാവ്) വധിച്ച ശ്രീരാമന്റെ വിജയത്തെ സൂചിപ്പിക്കുന്നു. ഹിന്ദു കലണ്ടറിലെ അശ്വിന മാസത്തിലെ പത്താം ദിവസമാണ് ദസറ അല്ലെങ്കിൽ വിജയദശമിയായി ആഘോഷിക്കുന്നത്. ഒൻപത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ സമാപനം കൂടിയാണ് ദസറ. കൂടാതെ ദസറ ദീപാവലി ഉത്സവത്തിനുള്ള തയ്യാറെടുപ്പിന്റെ ആരംഭം കൂടിയാണ്.

First published:

Tags: Navarathri, Navratri, Sadhika Venugopal