നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ടീം ഇന്ത്യയുടെ ഇഷ്ടവിഭവം എങ്ങനെ തയ്യാറാക്കുന്നുവെന്നറിയണ്ടേ? വീഡിയോയുമായി ക്യാപ്റ്റൻ ശിഖര്‍ ധവാന്‍

  ടീം ഇന്ത്യയുടെ ഇഷ്ടവിഭവം എങ്ങനെ തയ്യാറാക്കുന്നുവെന്നറിയണ്ടേ? വീഡിയോയുമായി ക്യാപ്റ്റൻ ശിഖര്‍ ധവാന്‍

  ക്യാപ്റ്റൻ ശിഖർ ധവാൻ ഉൾപ്പെടെയുള്ള ടീമിലെ കളിക്കാർക്കിടയിൽ ഈ വിഭവം ഏറെ ജനപ്രീതി നേടിയതായി വീഡിയോ പറയുന്നു.

  Dhawan_Food

  Dhawan_Food

  • Share this:
   ജൂലൈ 13 ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം മുംബൈയിൽ ക്വാറന്റൈനിലാണെങ്കിലും ഇന്ത്യന്‍ ക്യാമ്പിൽ ആവേശത്തിന് ഒരു കുറവുമില്ല. മൂന്ന് ഏകദിനവും മൂന്ന് ട്വെന്റി 20 മാച്ചുമാണ് പരമ്പരയിൽ ഉണ്ടാവുക. ശ്രീലങ്കയ്‌ക്കെതിരായ ആറ് മത്സരങ്ങളുടെ പരമ്പരയ്ക്കായി കൊളംബോയിലേക്ക് പറന്നുയരുന്നതിന് മുമ്പ് ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യയുടെ ടീം ജൂൺ 14 മുതൽ 28 വരെ മുംബൈയിൽ ക്വാറന്റൈനിലാണ്‌. ക്വാറന്റൈനുശേഷം ആർ ആർടി-പിസിആർ ടെസ്റ്റുകൾക്ക് ടീം വിധേയരാകും.

   ഇന്ത്യന്‍ ക്രിക്കറ്റ് കൺട്രോൾ ബോര്‍ഡ് (ബി സി സി ഐ) പങ്കിട്ട ഒരു വീഡിയോയില്‍ ക്വാറന്റൈനില്‍ മുംബൈയിൽ താമസിക്കുന്ന ടീമിന്റെ ഭക്ഷണ കാര്യങ്ങളിലേക്കാണ്‌ വെളിച്ചം വീശുന്നത്. ബി സി സി ഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ടീം ഇന്ത്യയുടെ ഇപ്പോഴത്തെ നല്ല ചൂടുള്ള ഇഷ്ടവിഭവത്തെക്കുറിച്ചുള്ള ഒരു ക്ലിപ്പാണ്‌ പോസ്റ്റുചെയ്തിരിക്കുന്നത്. ക്യാപ്റ്റൻ ശിഖർ ധവാൻ ഉൾപ്പെടെയുള്ള ടീമിലെ കളിക്കാർക്കിടയിൽ ഈ വിഭവം ഏറെ ജനപ്രീതി നേടിയതായി വീഡിയോ പറയുന്നു. 'മോക്ക് ഡക്ക്' എന്ന ചൂടന്‍ വിഭവം എങ്ങനെ തയ്യാറാക്കാമെന്നാണ്‌ ക്ലിപ്പ് കാണിക്കുന്നത്. മോക്ക് ഡക്ക് തന്റെ പ്രിയപ്പെട്ട വിഭവമാണെന്ന് ധവാൻ സമ്മതിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

   സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവരുൾപ്പെടെയുള്ള ഇന്ത്യന്‍ ടീമിന്റെ പ്രിയ ഭക്ഷണമാണ് ഈ വിഭവം. ഇന്ത്യന്‍ ക്രിക്കറ്റ് കൺട്രോള്‍ ബോര്‍ഡ് ഈ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് അതുപോലെതന്നെ രസകരമാണ്‌, “സ്വാദിഷ്ടമായ വീഡിയോ അലേർട്ട്. ഞായറാഴ്ചകളിലെ ഭക്ഷണപ്രശ്നത്തെ പരിഹരിക്കുന്നു! അവതരിപ്പിക്കുന്നു... മോക്ക് ഡക്ക് - #teamindia യുടെ ഇപ്പോഴത്തെ ഏറ്റവും പ്രിയങ്കരമായ വെജിറ്റേറിയന്‍ ഭക്ഷണം.”


   രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ കാലാവധി ജൂൺ 28 ന് അവസാനിച്ചുകഴിഞ്ഞാൽ, ഇന്ത്യന്‍ സംഘം കൊളംബോയിലേക്ക് പുറപ്പെടും, അവിടെ അവർ ശ്രീലങ്കന്‍ ടീമിനെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ ഏറ്റുമുട്ടും.

   ജൂലൈ 13 ന് പരമ്പര ആരംഭിക്കുന്നതാണ്‌, മൂന്ന് ഏകദിന മത്സരങ്ങൾക്കൊപ്പം മൂന്ന് ട്വന്റി 20 മത്സരങ്ങളും ഇതിനകം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, മല്‍സരങ്ങള്‍ ജൂലൈ 25 ന് സമാപിക്കും.

   രാഹുൽ ദ്രാവിഡാണ്‌ പരിമിത ഓവർ മത്സരങ്ങളുടെ മുഖ്യ പരിശീലകന്‍. ഇംഗ്ലണ്ടിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഉദ്ഘാടന മല്‍സരത്തിലെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ പങ്കെടുക്കാത്ത കളിക്കാരെ ലിമിറ്റഡ് ഓവർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   ഓഗസ്റ്റിലെ ആദ്യ ആഴ്ച മുതലാരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര കളിക്കാൻ ഇന്ത്യൻ ടെസ്റ്റ് ടീം അവിടെ തുടരുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരകൾക്കുമായി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തില്‍ തുടരുന്ന ആദ്യ ടീമിന് സമാനമായിട്ടുള്ള ഈ ലങ്കന്‍ സ്ക്വാഡിനും എല്ലാ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സമാനമായിരിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കൺട്രോള്‍ ബോര്‍ഡ് അറിയിച്ചിരുന്നു.
   Published by:Anuraj GR
   First published:
   )}