HOME » NEWS » Film » HOW KANNUR DELUXE MALAYALAM MOVIE HELPED KSRTC

KSRTC യെ സ്വന്തമാക്കാൻ കേരളത്തെ സഹായിച്ചവരിൽ പ്രേം നസീറും കണ്ണൂർ ഡീലക്സ് എന്ന സിനിമയും

1969 ൽ പുറത്തിറങ്ങിയ പ്രേം നസീറും ഷീലയും അഭിനയിച്ച കണ്ണൂർ ഡീലക്സ് പ്രധാന പശ്ചാത്തലം കെഎസ്ആർടിസിയായിരുന്നു

News18 Malayalam | news18-malayalam
Updated: June 4, 2021, 1:40 PM IST
KSRTC യെ സ്വന്തമാക്കാൻ കേരളത്തെ സഹായിച്ചവരിൽ പ്രേം നസീറും കണ്ണൂർ ഡീലക്സ് എന്ന സിനിമയും
കണ്ണൂർ ഡീലക്സ്
  • Share this:
കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന്‌ സ്വന്തമായതിന് പിന്നിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന്റെ കഥയുണ്ട്. 2014 മുതലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം ആരംഭിക്കുന്നത്.

1965ലാണ് കേരളത്തിൽ കെഎസ്ആർടിസി രൂപീകരിക്കുന്നത്. കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ രൂപീകരിക്കുന്നത് 1970കളിലാണ്. ചെന്നൈ ട്രേഡ് മാർക്ക്സ് റജിസ്ട്രിയിൽ കർണാടകയും സമാനമായ പേര് രജിസ്റ്റർ ചെയ്തു. 65 ൽ രൂപീകരിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും കേരളത്തിന് ഉണ്ടായിരുന്നില്ല.



കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനു മുൻപു തന്നെ കേരളത്തിൽ ട്രാൻസ്പോർട്ട് കോർപറേഷൻ നിലവിലുണ്ടെന്നു തെളിയിക്കുകയായിരുന്നു കേസിൽ കെഎസ്ആർടിസിക്കു മുന്നിലുള്ള വലിയ വെല്ലുവിളി. ഇതിന് കേരളത്തെ സഹായിച്ചതാകട്ടെ പ്രേം നസീർ നായകനായ കണ്ണൂർ ഡീലക്സ് എന്ന സിനിമയും.

1969 ൽ പുറത്തിറങ്ങിയ പ്രേം നസീറും ഷീലയും അഭിനയിച്ച കണ്ണൂർ ഡീലക്സ് പ്രധാനമായും ചീത്രീകരിച്ചത് എറണാകുളം സ്റ്റാൻഡിലായിരുന്നു. കെഎസ്ആർടി ബസിൽ നടക്കുന്ന കൊലപാതകവും അത് അന്വേഷിക്കാനെത്തുന്ന സിഐഡിയുമാണ് പ്രേം നസീർ ചിത്രത്തിൽ വേഷമിടുന്നത്. ബസിനെ ചുറ്റിപ്പറ്റിയുള്ള കഥയായതിനാൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള കണ്ണൂർ ഡീലക്സ് ബസിലായിരുന്നു ചിത്രീകരണം.
You may also like:KSRTC | ഇനി 'ആനവണ്ടി' സർക്കാരിന് മാത്രം; കെഎസ്ആർടിസി കേരളത്തിന് സ്വന്തം

കർണാടകവുമായുള്ള കേസിൽ കേരളത്തിന്റെ പ്രധാന തെളിവുകളിലൊന്ന് ഈ സിനിമയുടെ സിഡിയായിരുന്നു. പണ്ട് കാലത്ത് ബസുകളിൽ കെഎസ്ആർടിസി എന്ന് എഴുതാറുണ്ടായിരുന്നില്ല. ട്രാൻസ്പോർട്ട് ബസ് എന്നു മാത്രമാണ് അറിയപ്പെട്ടിരുന്നത്. സിനിമയിൽ രണ്ട് ആനകൾ ചേർന്നുള്ള ലോഗോയും ബസ്സും ബസ് സ്റ്റാന്റ് പരിസരവും വ്യക്തമായി കാണിക്കുന്നതിനാൽ കേരളത്തിന്റെ വാദത്തിന് കൂടുതൽ കരുത്തായി.



1965 മുതൽ മലയാളത്തിലെ പല സാഹിത്യ രചനകളിലും ലേഖനങ്ങളിലും കെഎസ്ആർടിസി ബസിനെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഇതും കേരളം ഹാജരാക്കി. മുൻ മന്ത്രിമാരായ ലോനപ്പൻ നമ്പാടന്റെയും ആർ.ബാലകൃഷ്ണപിള്ളയുടെയും പുസ്തകങ്ങളിലെ കെഎസ്ആർടിസിയെ കുറിച്ചുള്ള പരാമർശങ്ങളുണ്ടാക്കി. ഇവയും ഹാജരാക്കി.

ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ, കെ എസ്‌ ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക്ക്‌ രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെ എസ് ആർ ടി സിക്ക് ലഭിച്ച നേട്ടമാണെന്നായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞത്.
Published by: Naseeba TC
First published: June 4, 2021, 1:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories