HOME » NEWS » Film » HOW P BALACHANDRAN BECAME EVERYONES BALETTAN

P. Balachandran passes away | പി.ബാലചന്ദ്രൻ; എല്ലാവരുടേയും 'ബാലേട്ടൻ'

How P Balachandran became everyone's 'Balettan' | മൂന്നു പതിറ്റാണ്ടുകാലം അധ്യാപകനായിരുന്ന എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്‌സിൽ പോലും അദ്ദേഹം ഏവർക്കും പ്രിയങ്കരനായ 'ബാലേട്ടൻ' തന്നെയായിരുന്നു

News18 Malayalam | news18-malayalam
Updated: April 5, 2021, 7:47 AM IST
P. Balachandran passes away | പി.ബാലചന്ദ്രൻ; എല്ലാവരുടേയും 'ബാലേട്ടൻ'
പി. ബാലചന്ദ്രൻ
  • Share this:
'പി. ബാലചന്ദ്രൻ നാടകം' എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ 'ബാലേട്ടൻ' എന്ന പേര് കൂടി ചേർത്തിട്ടുണ്ട് അതിന്റെ ഉടമ. മലയാളി പ്രേക്ഷകന്റെ ഓർമ്മയിൽ താങ്ങി നിൽക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച പി. ബാലചന്ദ്രൻ അത്രയധികം നെഞ്ചോടു ചേർത്ത സ്നേഹം നിറഞ്ഞ വിളിയായിരുന്നു അത്. മൂന്നു പതിറ്റാണ്ടുകാലം അധ്യാപകനായിരുന്ന എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്‌സിൽ പോലും അദ്ദേഹം ഏവർക്കും പ്രിയങ്കരനായ 'ബാലേട്ടൻ' തന്നെയായിരുന്നു.

2012ൽ സ്കൂൾ ഓഫ് ലെറ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയ വേളയിൽ ഭാര്യ ശ്രീലതയ്‌ക്കൊപ്പം പങ്കെടുത്ത 'ബാലേട്ടന്' അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് മികച്ച യാത്രയയപ്പാണ് നൽകിയത്.

പി. ബാലചന്ദ്രനെ കുറിച്ച് വിദ്യാർത്ഥിയായ പി.ജെ. സജിൻ നിർമ്മിച്ച 'വിഷ്വൽ മെമ്മോയിർ: ദി സിനിമാറ്റിക് ലൈഫ് ഓഫ് എ ഡ്രമാറ്റിസ്റ്റ്' എന്ന ഡോക്യുമെന്ററി ആ വേളയിൽ പ്രദർശിപ്പിച്ചിരുന്നു. സ്ക്കൂൾ ഓഫ് ഡ്രാമയിലായിരിക്കെ ഒരുക്കിയ അദ്ദേഹത്തിന്റെ തന്നെ നാടകം 'സമരയിലേക്ക്' ആ വേളയിൽ വീണ്ടും അരങ്ങിലെത്തി. ഒപ്പം തന്നെ അദ്ദേഹം രചിച്ച ചിത്രമായ 'പവിത്രവും' സ്‌ക്രീനിൽ തെളിഞ്ഞു.

കണ്ടും കേട്ടും മതിവരാത്ത എത്രേയുമേറെ കഥകൾ ബാക്കി വച്ച ബാലചന്ദ്രന്റെ വിയോഗവർത്ത ഞെട്ടലോടെയാണ് കലാകേരളം കേട്ടത്.

69 വയസ്സായിരുന്നു അദ്ദേഹത്തിന്. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'വണ്ണിൽ' പ്രതിപക്ഷ എം.എൽ.എ.യുടെ വേഷം ചെയ്തിരുന്നു.

ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം 'പാവം ഉസ്മാൻ' എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള പ്രൊഫഷണൽ നാടക പുരസ്‌കാരം എന്നിവ ലഭിച്ചു.

ഏകാകി, ലഗോ, തീയേറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

ഭദ്രന്റെ സംവിധാനം ചെയ്ത 'അങ്കിൾ ബൺ' എന്ന സിനിമയാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ആദ്യം പുറത്തിറങ്ങിയ സിനിമ. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങളുടെ പിന്നണി പ്രവർത്തകനായായിരുന്നു. ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, മാനസം, കല്ല് കൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവൻ മേഘരൂപൻ, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ രചനയാണ്‌. 2012ൽ റിലീസ് ചെയ്ത 'ഇവൻ മേഘരൂപനി'ലൂടെ സംവിധായകനായി.

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ 'പുനരധിവാസം' മികച്ച കഥയ്ക്കും, മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി. 2016ൽ തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം', നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. നാൽപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

നിലയിൽ നടനെന്ന 'ട്രിവാൻഡ്രം ലോഡ്ജ്' സിനിമയിലെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു.

Summary: P. Balachandran alias the beloved 'Balettan' of all, is no more
Published by: user_57
First published: April 5, 2021, 7:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories