പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം.
കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന ദിവസമായ ഒക്ടോബര്‍ 25-ന് 'ഹൃദയത്തിലെ' ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയും പ്രണവ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയുമാണ് പ്രേക്ഷകരെ അറിയിച്ചിരുന്നു.
പ്രണവിന്റെ ഒരു പോസ്റ്ററിനോടൊപ്പമാണ് താരങ്ങള്‍ ഈ ഗാനം പുറത്തിറങ്ങുമെന്ന വാര്‍ത്ത പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ആരാധകര്‍ പ്രണവിന്റെ പോസ്റ്ററിന് ഒരു മോഹന്‍ലാല്‍ ടച്ച് കൊണ്ട് വന്നിരിക്കുകയാണ്. പുതിയ മോഹന്‍ലാല്‍ വേര്‍ഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
വിനീത് പങ്കുവെച്ച പോസ്റ്ററിലെ പ്രണവിനെ കാണാന്‍ പഴയകാലത്തെ മോഹന്‍ലാലിനെ പോലെയുണ്ടെന്നായിരുന്നു വന്നിരുന്ന കമന്റുകള്‍. ഇതിന് പിന്നാലെയാണ് പോസ്റ്ററില്‍ പ്രണവിന് പകരം മോഹന്‍ലാലിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംങ്ങ് ആയിരിക്കുകയാണ്.
View this post on Instagram
അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം.
കോ പ്രൊഡ്യൂസർ- നോബിള്‍ ബാബു തോമസ്സ്, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
ഹൃദയം' എന്ന സിനിമ ഓഡിയോ കാസറ്റും ഓഡിയോ സി.ഡിയും വിപണിയിലെത്തിക്കാൻ കൂടി ഒരുക്കങ്ങൾ കൂട്ടുകയാണ്.
വളരെ കുറച്ചെണ്ണം മാത്രമേ ഇത്തരത്തിൽ ഇറക്കുന്നുള്ളൂ. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മോഹൻലാലിന്റെ ട്വീറ്റ് വഴി നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.
ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം.
മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലിൽ മറ്റൊരു പുതുതലമുറ നടൻ കൂടി ഉൾപ്പെട്ടിട്ടുണ്ട്; പൃഥ്വിരാജ് സുകുമാരന്‍. അരങ്ങിൽ അല്ല 'ഹൃദയ'ത്തിന്‍റെ പിന്നണിയിലാണ് പൃഥ്വിയെത്തുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് ഗാനം റെക്കോഡ് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ തന്നെ വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hridayam movie, Mohanlal, Pranav Mohanlal, Vineeth Sreenivasan