പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന് (Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രം, 'ഹൃദയ'ത്തിന്റെ പുതിയ ടീസര്‍ (Hridayam Teaser) പുറത്തിറങ്ങി. ടീസറില്‍ പ്രണവിനൊപ്പം കല്യാണി പ്രിയദര്ശന് അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്.
മോഹന്‍ലാല്‍ (Mohanlal) ആണ് ഫേസ്ബുക്കിലൂടെ ടീസര്‍ ലോഞ്ച് ചെയ്തത്. 1:26 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മാണം. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രവുമാണ് ഹൃദയം.
നേരത്തെ പുറത്തിറങ്ങിയ ദര്‍ശന എന്ന ഗാനം വൈറലായിരുന്നു. തിങ്ക് മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ടീസറിന്റെ പ്രീമിയര്‍ ഒരേസമയം 13,000 പേരിലേറെ പേര് കണ്ടിരുന്നു.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന് വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. 2022 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.
Also Read - Hridayam Movie | 'ഒരു മിന്നായം പോലെ നാല് കൊല്ലം അങ്ങ് പോയി'; 'ഹൃദയം' ടീസര്‍ പുറത്ത്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.