നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Vikram Vedha | 'ഒരു കഥ സൊല്ലട്ടുമാ'; വിക്രം വേദയാവാന്‍ ഋത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും; ഹിന്ദി റീമേക്ക് ആരംഭിച്ചു

  Vikram Vedha | 'ഒരു കഥ സൊല്ലട്ടുമാ'; വിക്രം വേദയാവാന്‍ ഋത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും; ഹിന്ദി റീമേക്ക് ആരംഭിച്ചു

  ഒറിജിനലിന്റെ സംവിധായകരായ പുഷ്‌കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്

  • Share this:
   വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വിക്രം വേദയുടെ ഹിന്ദി റീമേക്കുമായി അണിയറ പ്രവര്‍ത്തകര്‍. പുഷ്‌കര്‍-ഗായത്രിയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'വിക്രം വേദ' (Vikram Vedha).

   ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു ഹിന്ദി റീമേക്കിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ എത്തിയതിന് പിന്നാലെ ആരൊക്കെയായിരിക്കും ടൈറ്റില്‍ കഥാപാത്രങ്ങള്‍ എന്ന് ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ടൈറ്റില്‍ കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

   ഋത്വിക് റോഷനും (Hrithik Roshan) സെയ്ഫ് അലി ഖാനുമാണ് (SaIf Ali Khan) ഹിന്ദി റീമേക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി.

   Also read - Vamanan | ഇന്ദ്രൻസ് നായകനാവുന്നു; 'വാമനൻ' ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

   ഒറിജിനലിന്റെ സംവിധായകരായ പുഷ്‌കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 2002ല്‍ പുറത്തെത്തിയ 'ന തും ജാനോ ന ഹം' എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് ഋത്വിക്കും സെയ്ഫും ഒരുമിച്ചെത്തിയത്.

   puzhu movie | 'പുഴു' ചിത്രീകരണം പൂര്‍ത്തിയായി :പുരോഗമന സിനിമയെന്ന് മമ്മൂട്ടി

   മമ്മൂട്ടിയും (Mammootty) പാര്‍വതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം 'പുഴുവിന്റെ'(puzhu) ചിത്രികരണം പൂര്‍ത്തിയായി.
   നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാക്കപ്പ് സമയത്ത് എടുത്ത് ഗ്രൂപ്പ് ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. "പുഴുവിന്റെ ഷൂട്ടിംഗ് പൂത്തിയാക്കിയതില്‍ പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്" ഇത് പുരോഗമനപരവും അഭിലഷണീയവുമായ സിനിമയാണ്' അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

   Also Read- alone movie | 'യഥാര്‍ത്ഥ നായകന്‍മാര്‍ എല്ലായ്പ്പേഴും തനിച്ചാണ്''; ത്രസിപ്പിച്ച് എലോണിന്റെ ടീസര്‍

   സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
   ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

   മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

   റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റര്‍ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
   Published by:Karthika M
   First published:
   )}