• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഭയാര്‍ഥികളുടെ വേദന പങ്കുവച്ച് 'ഹ്യുമന്‍ ഫ്‌ളോ'


Updated: July 19, 2018, 6:14 PM IST
അഭയാര്‍ഥികളുടെ വേദന പങ്കുവച്ച് 'ഹ്യുമന്‍ ഫ്‌ളോ'

Updated: July 19, 2018, 6:14 PM IST
കേരള രാജ്യാന്തര ഡോക്യമെന്ററി-ഹ്രസ്വ ചിത്ര മേളയുടെ(ഐ.ഡി.എസ്.എഫ്.എഫ്.കെ) ഉദ്ഘാടന ചിത്രമായെത്തുന്നത് ചൈനീസ് സംവിധായകനായ ഐ വെയ് വെയ്യുടെ 'ഹ്യുമന്‍ ഫ്‌ളോ'. അഭയാര്‍ഥികളുടെ ദൈന്യാവസ്ഥ പരിഷ്‌കൃത സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ തലത്തില്‍ അടയാളപ്പെടുത്തുന്നതാണ് 'ഹ്യുമന്‍ ഫ്‌ളോ'.

23 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് 200 പേരടങ്ങുന്ന സംഘമാണ് 'ഹ്യുമന്‍ ഫ്‌ളോ' ചിത്രീകരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തുണ്ടായ അഭയാര്‍ഥി പ്രവാഹത്തിന്റെ ഒട്ടും സുന്ദരമല്ലാത്ത യാഥാര്‍ഥ്യം മനോഹര ദൃശ്യങ്ങളായി ഒറ്റ കാന്‍വാസില്‍ ഒതുക്കിയിരിക്കുകയാണ് സംവിധായകനായ ഐ വെയ് വെയ്.



യുദ്ധം, വംശീയ വിദ്വേഷം, കാലാവസ്ഥാ വ്യതിയാനം, പ്രകൃത ദുരന്തം എന്നിവയെ തുടര്‍ന്ന് 65 മില്യണ്‍ പേര്‍ക്ക് സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ വിവിധ രാജ്യങ്ങളിലുള്ള അഭയാര്‍ഥി ക്യാമ്പുകളിലൂടെ സഞ്ചരിക്കുന്ന ഡോക്യുമെന്ററി ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ്.

അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ട പല കാലങ്ങളിലും ദേശങ്ങളിലുമുള്ളവരുടെ അനുഭവം നമ്മുടേതു കൂടിയാണെന്നു തോന്നിക്കുന്ന ദൃശ്യങ്ങള്‍ 145 മിനിട്ടു കൊണ്ടാണ് സംവിധായകന്‍ 'ഹ്യുമന്‍ ഫ്‌ളോ' യില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 
First published: July 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍