ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്തയെക്കുറിച്ച് 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചു. സംവിധായകൻ ബ്ലെസ്സിയാണ് ഡോക്യുമെന്റെറിയുടെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ക്രിസോസ്റ്റത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 'ഹൺഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം' എന്ന പേരിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരാണ് ഡോക്യുമെന്ററിയിൽ ഭാഗമായിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, അരവിന്ദ് കെജ് രിവാൾ, പ്രകാശ് കാരാട്ട് ,പിണറായി വിജയൻ, ഉമ്മൻ ചാണ്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിനിമയിലെ പ്രമുഖ കലാകാരന്മാർ സ്പോർട്സ് ,ചിത്രകാരന്മാർ,സാഹിത്യകാരന്മാർ എന്നിവരുമായി വിവിധ കാലഘട്ടത്തിൽ തിരുമേനി നടത്തിയ സംവാദങ്ങളാണ് ഡോക്യുമെന്ററിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
Also read: ലൂസിഫർ എഫക്ടോ? രാഹുൽ ഗാന്ധിയുടെ ഈ ചിത്രം കാണുന്നവർ ചോദിക്കുന്നതിതാണ്
നർമ്മം നിറഞ്ഞ സംഭാഷണങ്ങളുടെ പേരിൽ അറിയപ്പെടുന്ന ക്രിസോസ്റ്റോം ആക്ഷേപ ഹാസ്യം നിറഞ്ഞ പ്രസംഗങ്ങളും വാചകങ്ങളും കൊണ്ടും പ്രശസ്തനാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദൈർഘ്യമേറിയ ഒരു ചിത്രത്തിന് സെന്‍സർ ബോർഡ് അംഗീകാരം നൽകിയതെന്ന പ്രത്യേകതയുമുണ്ട്. മോഹൻ ലാലിന്റെ ശബ്ദത്തിലാണ് 'ഹൺഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റോം' എത്തുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.ജയചന്ദ്രൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 100 years of Chrysostum, Director blessy, Guinness Record, Philipose Mar Chrysostum, ഗിന്നസ് റെക്കോര്‍ഡ്, ബ്സസി, മാര്‍ ക്രിസോസ്റ്റം, സംവിധായകൻ, സംവിധായകൻ ബ്ലസി