• HOME
  • »
  • NEWS
  • »
  • film
  • »
  • 'ലൗ ജിഹാദിന് പ്രോത്സാഹനം'; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ടിവി സീരിയലിന് രണ്ടുമാസം സംപ്രേഷണ വിലക്ക്

'ലൗ ജിഹാദിന് പ്രോത്സാഹനം'; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ടിവി സീരിയലിന് രണ്ടുമാസം സംപ്രേഷണ വിലക്ക്

അതേസമയം സീരിയലിലെ നായികയ്ക്ക് പീഡന ഭീഷണി ലഭിച്ചതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതായും ഇവർ പരാതിയിൽ പറയുന്നു.

beegam jaan

beegam jaan

  • Last Updated :
  • Share this:
    മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ടിവി സീരിയലിന് രണ്ട് മാസം വിലക്ക് ഏർപ്പെടുത്തി. ആസാമീസ് സീരിയലായ 'ബീഗം ജാനാണ്' വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹിന്ദു പെൺകുട്ടി മുസൽമാന്റെ കുടുംബത്തിൽ ആശ്രയം തേടുന്നതിന്റെ കഥപറയുന്നതാണ് സീരിയൽ. ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇതിനെതിരെ ഉയർന്നിരിക്കുന്ന പരാതിയെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

    ഹിന്ദു ജാഗരൺ മഞ്ച്, ആള്‍ ആസാം ബ്രാഹ്മിൺ യൂത്ത് കൗൺസിൽ, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് ആസാം എന്നീ സംഘടനകളാണ് സീരിയലിനെതിരെ പരാതി നൽകിയത്. ഗുവാഹത്തി പൊലീസ് കമ്മീഷ്ണർ എംപി ഗുപ്തയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

    പ്രാദേശിക ചാനലായ രംഗോണിയാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. അതേസമയം ചാനൽ ആരോപണങ്ങൾ നിഷേധിച്ചു. പരാതിയിൽ പറയുന്നതുപോലെ ഒന്നുംതന്നെയില്ലെന്ന് ചാനൽ പറയുന്നു.

    ലവ് ജിഹാദുമായി ഇതിന് ബന്ധമില്ലെന്ന് റെംഗോണി ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് നാരായണൻ പറഞ്ഞു. മുസ്ലീം പ്രദേശത്ത് കുഴപ്പത്തിൽ അകപ്പെട്ട ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവ് രക്ഷിക്കുന്നതിനെ കുറിച്ചാണ് ഇതെന്നും ഈ സീരിയലിൽ ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
    ഇതാദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും സഞ്ജീവ് നാരായണൻ പറഞ്ഞു. നടപടിയെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

    ബീഗം ജാൻ ഹിന്ദു സമൂഹത്തിന്റെയോ ആസാമി സമൂഹത്തിന്റെയോ ധാർമ്മികതയെ ശരിയായ അർത്ഥത്തിൽ ചിത്രീകരിക്കുന്നതല്ലെന്ന് ഹിന്ദു ജാഗരൺ മഞ്ച് മേധാവി മൃണാൾ കുമാർ ലഷ്കർ പറഞ്ഞു. ഇത് ബ്രാഹ്മണരെ നിന്ദിക്കുന്നതാണെന്നും അസമീസ് സമൂഹത്തിൽ ഇതിനകം ജിഹാദിനെ പ്രോത്സാഹിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.



    അതേസമയം സീരിയയിലെ നായിക പ്രീതി കൊങ്കണയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നത് ശക്തമായി. പീഡിപ്പിക്കുമെന്ന ഭീഷണിയും ഇവർക്ക് ലഭിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇവർ പരാതി നൽകിയിട്ടുണ്ട്.
    Published by:Gowthamy GG
    First published: