നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Gautham Menon | 'ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല': തന്റെ പോസ്റ്റർ കണ്ട് ഞെട്ടി സംവിധായകൻ ഗൗതം മേനോൻ

  Gautham Menon | 'ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല': തന്റെ പോസ്റ്റർ കണ്ട് ഞെട്ടി സംവിധായകൻ ഗൗതം മേനോൻ

  സിനിമയുടെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന സംവിധായകനെ താൻ അറിയില്ലെന്നും, ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ട്വീറ്റിൽ ഗൗതം മേനോൻ വ്യക്തമാക്കുന്നത്

  goutham-menon

  goutham-menon

  • Share this:
   ചെന്നൈ: അൻപുസെൽവൻ (Anbuselvan) എന്ന സിനിമയിൽ അഭിനയിച്ചിട്ടില്ലെന്ന് സംവിധായകൻ ഗൗതം മേനോൻ (Gautham Menon). സിനിമയുടെ പോസ്റ്റർ സംവിധായകൻ പാ രഞ്ജിത്ത് (Paa Renjith) ഉൾപ്പടെയുള്ളവർ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി ഗൗതം മേനോൻ രംഗത്തെത്തിയത്. 'ഈ വാർത്ത എന്നെ ഞെട്ടിക്കുന്നതാണ്. ഇങ്ങനെയൊരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല'- ഗൗതം മേനോൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്തരമൊരു സിനിമയെ കുറിച്ച് ഒരു അറിവും തനിക്ക് ഇല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

   സിനിമയുടെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന സംവിധായകനെ താൻ അറിയില്ലെന്നും, ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ട്വീറ്റിൽ ഗൗതം മേനോൻ വ്യക്തമാക്കുന്നത്. സെലിബ്രിറ്റികളായ ആളുകളെ കൊണ്ട് സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യിക്കാൻ നിർമ്മാതാവിന് കഴിഞ്ഞിട്ടുണ്ട്. എളുപ്പത്തിൽ ഇത്തരമൊരു കാര്യം ചെയ്യാൻ സാധിക്കുമെന്നത് തന്നെ ഭയപ്പെടുത്തുന്നതായും ഗൗതം മേനോൻ പറഞ്ഞു.


   ഗൗതം മേനോന്‍റെ ട്വീറ്റ് വന്നതോടെ പാ രഞ്ജിത്ത് ഉൾപ്പടെയുള്ളവർ ഷെയർ ചെയ്തിരുന്ന സിനിമയുടെ പോസ്റ്റർ പിൻവലിച്ചു. എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതം മേനോൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിൽ എത്തുമെന്നാണ് പോസ്റ്ററിൽ പറഞ്ഞിരുന്നത്.

   Jai Bhim | 'ഹിന്ദി സംസാരിച്ചതിന് തല്ല്'; നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

   സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

   Also Read - ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനായി സൂര്യ; 'ജയ് ഭീം' ടീസര്‍ പുറത്ത്

   പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതാണ് രംഗം. ഹിന്ദിയില്‍ സംസാരിക്കുന്നതിന്റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയുമാണ് പ്രകാശ് രാജ് ചെയ്യുന്നത്. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ആരോപണം.

   ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ കടന്ന് കയറ്റം ചെയ്യാന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് അനുവദിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അത്തരത്തില്‍ കൈകാര്യം ചെയ്യണമെങ്കില്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സംസാരിച്ചതിന് എത്ര കന്നഡക്കാര്‍ നിങ്ങളെ തല്ലണമെന്നും ട്വിറ്ററില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

   തമിഴ് ,തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലുന്ന രംഗമുള്ളത്. എന്നാല്‍ സിനിമയുടെ ഹിന്ദി ഡബ്ബില്‍ സത്യം പറയൂ എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.

   സിനിമയുടെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നതിനെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.
   Published by:Anuraj GR
   First published:
   )}