ഇത് സാറ അലി ഖാൻ തന്നെയാണോ? സിനിമയിൽ എത്തും മുൻപുള്ള തന്റെ വീഡിയോ ഷെയർ ചെയ്ത് താരസുന്ദരി

I Was Heavy and Not Fit, Says Sara Ali Khan on Her Body Transformation | അഭിനയം ഒരു തൊഴിലായി തുടരുന്നതിന് മുമ്പ് സാറക്ക് 96 കിലോയിലധികം ഭാരമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു

News18 Malayalam | news18-malayalam
Updated: February 6, 2020, 8:24 AM IST
ഇത് സാറ അലി ഖാൻ തന്നെയാണോ? സിനിമയിൽ എത്തും മുൻപുള്ള തന്റെ വീഡിയോ ഷെയർ ചെയ്ത് താരസുന്ദരി
സാറ അലി ഖാൻ
  • Share this:
ബോളിവുഡ് നടി സാറാ അലി ഖാൻ തന്റെ അടുത്ത ചിത്രമായ 'ലവ് ആജ് കൽ' പ്രൊമോട്ട് ചെയ്യുന്നതിനിടയിൽ, രസകരമായ എന്നാൽ പലർക്കും പ്രചോദനമാകുന്ന ഒരു വിഷയം അവതരിപ്പിക്കുകയുണ്ടായി. അഭിനയം ഒരു തൊഴിലായി തുടരുന്നതിന് മുമ്പ് സാറക്ക് 96 കിലോയിലധികം ഭാരമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെക്കുറിച്ച് സാറാ പറഞ്ഞതിങ്ങനെ: “അന്ന് ഞാൻ ജിമ്മിൽ പോയി മൂന്ന് ക്രഞ്ചുകൾ ഒരു വെയ്റ്റഡ് ബോൾ ഉപയോഗിച്ച് ചെയ്തു. അതിൽ കൂടുതൽ ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനുള്ള ആരോഗ്യമില്ലായിരുന്നു. പിറ്റേന്ന് ഉറക്കമുണർന്ന് ജിമ്മിൽ പോയി ഞാൻ നാല് ക്രഞ്ചുകൾ ചെയ്തു, തുടർന്ന് അഞ്ച്‌, ആറ് എന്നിങ്ങനെ എണ്ണം ഉയർത്തികൊണ്ടു വന്നു."

തന്റെ യാത്രയിൽ അഭിമാനിക്കുന്ന സാറ, അടുത്തിടെ താൻ ചബി ആയിരിക്കുമ്പോഴുള്ള ഒരു പഴയ ത്രോബാക്ക് വീഡിയോ പങ്കിട്ടു. ഇത് കണ്ട ആരാധകർക്ക് ഇപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 6, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍