നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇഷ്ടമുള്ളതൊക്കെ പുറത്ത് കാട്ടും'; മറുപടിയുമായി മാധുരി

  'ഇഷ്ടമുള്ളതൊക്കെ പുറത്ത് കാട്ടും'; മറുപടിയുമായി മാധുരി

  • Last Updated :
  • Share this:
   സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത തന്റെ ഗ്ലാമറസ് ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ജോസഫ് നായിക മാധുരി. തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണെന്നു വ്യക്തമാക്കിയാണ് മാധുരി ചിലര്‍ അയച്ച ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.

   'എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാന്‍ പുറത്തു കാണിക്കും. ഒരു പുരുഷന് നെഞ്ചുകാട്ടി നടക്കാമെങ്കില്‍, സ്ത്രീയ്ക്ക് എന്തുകൊണ്ട് അതായിക്കൂടാ? സാരി ഉടുത്ത് നടക്കുന്ന സ്ത്രീ വയറു കാണിച്ചാല്‍ എന്താണ് കുഴപ്പം. പുരുഷന് പൊതുനിരത്തിലും മൂത്രമൊഴിക്കാം. എന്റെ സൗന്ദര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. അവിടെ നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.' മാധുരി വ്യക്തമാക്കുന്നു.   അനൂപ് മേനോന്‍ നായകനായ 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്ന ചിത്രത്തിലൂടെയായിരുന്നു മാധുരിയുടെ രംഗപ്രവേശം. 'ജോസഫ്' പുറത്തിറങ്ങിയതോടെയാണ് മാധുരി ഏറെ ശ്രദ്ധേയയായത്.

    

   First published:
   )}